ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsജിദ്ദ: പ്രവാസി വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടാൻ യു.ഡി.എഫ് നേതൃത്വത്തിലുള്ള സർക്കാറിന് മാത്രമേ സാധിക്കുകയുള്ളൂവെന്നും യു.ഡി.എഫിനെ വിജയിപ്പിക്കാനായി ഏവരും പ്രവർത്തിക്കണമെന്നും ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജനൽ കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രവാസി വിരുദ്ധ നിലപാടെടുത്തവരെയും പ്രവാസികളെ വേദനിപ്പിച്ചവരെയും രാഷ്ട്രീയത്തിനതീതമായി പ്രവാസികൾ ഒരുമിച്ചുനിന്ന് പരാജയപ്പെടുത്തണമെന്നും ഇത്രമാത്രം പ്രവാസികളെ ദ്രോഹിച്ച ഇടതു സർക്കാറിനെപ്പോലെ മറ്റൊരു സർക്കാറും കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും കൺവെൻഷനിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
കോവിഡ് മഹാമാരിപോലെ ദുരിതകാലം പ്രവാസികൾക്ക് ചരിത്രത്തിലുണ്ടായിട്ടില്ല. ആ സമയത്തുപോലും പ്രവാസികളെ പേപ്പട്ടിയെപ്പോലെ പരിഗണിച്ച സർക്കാറാണ് ഇടതു സർക്കാർ. ഏറ്റവും അധികം കേരളീയ പ്രവാസികൾ അധിവസിക്കുന്ന സൗദിയിലേക്ക് നോർക്കയുടെ ഒരു പ്രതിനിധിയെപോലും അയക്കാൻ സാധിച്ചില്ല. ഇതിനെതിരെ പ്രവാസികൾ ഒത്തൊരുമിച്ച് പ്രതികരിക്കേണ്ട കാലഘട്ടമാണിതെന്നും അത് തെരഞ്ഞെടുപ്പിലൂടെ പ്രവാസികളുടെയും കുടുംബങ്ങളുടെയും വോട്ടവകാശം വിനിയോഗിച്ചു നിർവഹിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
ഓൺലൈൻ കൺവെൻഷൻ കെ.പി.സി.സി മീഡിയ സെൽ കോഓഡിനേറ്റർ ഇഖ്ബാൽ പൊക്കുന്ന് ഉദ്ഘാടനം ചെയ്തു. റീജനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. പ്രചാരണപ്രവർത്തനങ്ങൾക്കായി 140 നിയോജക മണ്ഡലങ്ങളിലും വിപുലമായ രീതിയിൽ പ്രവാസികൾക്കിടയിൽ പ്രചാരണപ്രവർത്തനങ്ങൾ ഊർജിതമാക്കാനും തീരുമാനിച്ചു. ജില്ല, ഏരിയ കമ്മിറ്റികളെ മൂന്ന് സോണുകളായി തിരിച്ച് പ്രവർത്തനങ്ങൾ നടത്താനും ഓരോ സോണുകൾക്കും റീജനൽ, നാഷനൽ, ഗ്ലോബൽ കമ്മിറ്റി ഭാരവാഹികൾക്ക് ഉത്തരവാദിത്തവും നൽകി. കെ.എം.സി.സിയുമായി സഹകരിച്ചു പ്രവാസി യു.ഡി.എഫ് പ്രചാരണപ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കാനും നാട്ടിലുള്ള ഒ.ഐ.സി.സി പ്രവർത്തകരെ ഏകോപിച്ച് വോട്ടർമാർക്കിടയിൽ പ്രചാരണ പരിപാടികൾ നടത്താനും ധാരണയായി.
അലി തേക്കുതോട്, നൗഷാദ് അടൂർ, നാസിമുദ്ദീൻ മണനാക്, ശ്രീജിത്ത് കണ്ണൂർ, ലാലു ശൂരനാട് (തബൂക്), ഫൈസൽ അഞ്ചൽ (മദീന), ഷാജി ചുനക്കര (മക്ക), അസ്കർ വണ്ടൂർ (യാംബു), എം.എച്ച്. ഹാരിസ് കാസർകോട്, ലത്തീഫ് മക്രേരി, മുജീബ് മൂത്തേടത്ത്, അഷ്റഫ് അഞ്ചലാൻ, അബ്ദുൽ നാസർ കോഴിത്തൊടി, ശരീഫ് അറക്കൽ, അനിൽ കുമാർ പത്തനംതിട്ട, ഹർഷദ് ഏരൂർ, കെ.പി.എം. സക്കീർ, അസാബ് വർക്കല, യൂനുസ് കാട്ടൂർ, അഗസ്റ്റിൻ ബാബു, ജാസിൻ കരുനാഗപ്പള്ളി, സിയാദ് കായംകുളം, സമീർ നദവി കുറ്റിച്ചൽ, സി.പി. നൗഷീർ കണ്ണൂർ, സിദ്ദീഖ് പുല്ലങ്കോട്, ഷിനോയ് കടലുണ്ടി, ഉസ്മാൻ കുണ്ടുകാവിൽ, സജി തോമസ്, ഷിബു കൂരി, ജമാൽ മാള, മുജീബ് മൂന്നിയൂർ, റഫീഖ് മൂസ ഇരിക്കൂർ എന്നിവർ സംസാരിച്ചു. സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ഫസലുല്ല വെളുബാലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.