ജില്ല കോൺഗ്രസ് കമ്മിറ്റികളിൽ ഒ.ഐ.സി.സിക്ക് പ്രാതിനിധ്യം നൽകണം -ഒ.ഐ.സി.സി
text_fieldsജിദ്ദ: ജിദ്ദ സന്ദർശിച്ച കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, അഡ്വ. സലീം എന്നിവർക്ക് ഒ.ഐ.സി.സി ജിദ്ദ പത്തനംതിട്ട ജില്ല കമ്മറ്റി നിവേദനം സമർപ്പിച്ചു.
ജില്ലയിലെ ഡി.സി.സി ഉൾപ്പെടെയുള്ള കോൺഗ്രസിന്റെ വിവിധ കമ്മിറ്റികളിലും പോഷക സംഘടനകളിലും ഒ.ഐ.സി.സി അംഗങ്ങൾക്ക് കൂടി പ്രാതിനിധ്യം നൽകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. നാട്ടിലെ ജില്ല കോൺഗ്രസ് ഭവനിൽ ഒ.ഐ.സി.സിക്ക് പ്രവർത്തിക്കാനായി ഒരു ഓഫിസ് അനുവദിക്കണമെന്നും കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. നിർദേശങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നും കെ.പി.സി.സി പ്രസിഡൻറുമായി ചർച്ച ചെയ്തു തീരുമാനം എടുക്കുമെന്നും കെ.പി.സി.സി സെക്രട്ടറിമാർ അറിയിച്ചു.
ഒ.ഐ.സി.സി സൗദി വെസ്റ്റേൺ റീജ്യൻ കമ്മിറ്റി പ്രസിഡൻറ് ഹക്കിം പാറക്കലിന്റെ സാന്നിധ്യത്തിൽ ഗ്ലോബൽ കമ്മിറ്റി അംഗം അലി തേക്കുതോട്, സൗദി നാഷനൽ കമ്മിറ്റി അംഗം അനിൽകുമാർ പത്തനംതിട്ട, വെസ്റ്റേൺ റീജ്യൻ ജനറൽ സെക്രട്ടറി മനോജ് മാത്യു അടൂർ, ജില്ല പ്രസിഡൻറ് അയൂബ് ഖാൻ പന്തളം, നൗഷാദ് അടൂർ, വർഗീസ് ഡാനിയൽ, വിലാസ് അടൂർ, സുജു തേവരുപറമ്പിൽ, സിയാദ് അബ്ദുള്ള, സാബു ഇടിക്കുള അടൂർ, ആശ വർഗീസ് പന്തളം, ഷാനവാസ് തേക്കുതോട് എന്നിവരാണ് നിവേദനം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.