സ്വർണമെഡൽ ജേതാവ് ഖദീജ നിസക്ക് ഒ.ഐ.സി.സി സ്വീകരണം നൽകി
text_fieldsറിയാദ്: രാജ്യത്ത് ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസിൽ ബാഡ്മിന്റൺ മത്സരത്തിൽ സ്വർണം നേടി ഇന്ത്യയുടെ അഭിമാനമായ മലയാളി താരം കോഴിക്കോട് കൊടുവള്ളി സ്വദേശിനി ഖദീജ നിസയെ റിയാദ് ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ആദരിച്ചു. വനിത സിംഗ്ൾസ് ബാഡ്മിന്റൺ മത്സരത്തിലാണ് ഖദീജ നിസ സൗദി താരങ്ങളെ തോൽപിച്ചത്. മൂന്നു ദിവസങ്ങളിലായി നടന്ന ആറു മത്സരങ്ങളിലും അൽ-നജദ് ക്ലബിനെ പ്രതിനിധാനംചെയ്ത് കളത്തിലിറങ്ങിയ ഖദീജ, അൽ-ഹിലാൽ ക്ലബിലെ ഹയ അൽ-മുദരയ്യയെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ സ്വർണം നേടിയത്.
സൗദിയിലുള്ള വിദേശികൾക്കും പങ്കെടുക്കാൻ അവസരം ലഭിച്ചതോടെയാണ് ഖജീദ നിസ മത്സരത്തിനിറങ്ങിയത്. ഐ.ടി എൻജിനീയർ കൊടത്തിങ്ങൽ അബ്ദുല്ലത്തീഫിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളാണ്. റിയാദ് ന്യൂ മിഡിലീസ്റ്റ് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി. സൗദി, ബഹ്‌റൈൻ, ഇന്ത്യ എന്നിവിടങ്ങളിൽ നടന്ന നിരവധി മത്സരങ്ങളിലും ബാഡ്മിന്റണിൽ പ്രതിഭ തെളിയിച്ചിട്ടുണ്ട്.ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എം.ടി. ഹർഷാദ് അധ്യക്ഷത വഹിച്ചു. അബ്ദുൽ കരീം കൊടുവള്ളി ആമുഖ പ്രസംഗം നടത്തി.
ഖദീജ നിസയെയും പിതാവ് അബ്ദുൽ ലത്തീഫിനെയും സെൻട്രൽ കമ്മിറ്റി ട്രഷറർ നവാസ് വെള്ളിമാട്കുന്ന് പരിചയപ്പെടുത്തി. ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ, നാഷനൽ സെക്രട്ടറി സിദ്ദീഖ് കല്ലുപറമ്പൻ, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, മുഹമ്മദലി മണ്ണാർക്കാട്, സലീം കളക്കര, നൗഫൽ പാലക്കാടൻ, യഹിയ കൊടുങ്ങല്ലൂർ, മാധ്യമപ്രവർത്തകരായ വി.ജെ. നസറുദ്ദീൻ, നജീം കൊച്ചുകലുങ്ക്, സുലൈമാൻ ഊരകം, നാദിർഷ റഹ്മാൻ,
സാമൂഹിക പ്രവർത്തകരായ ഇബ്രാഹീം സുബ്ഹാൻ, ഷമീർ പുത്തൂർ, നാസർ ലൈസ്, കെ.സി. ഷാജു, സജീർ പൂന്തുറ, സുഗതൻ നൂറനാട്, ബഷീർ കോട്ടയം, ശുക്കൂർ ആലുവ, സുരേഷ് ശങ്കർ, അമീർ പട്ടണത്തിൽ, മജീദ് കണ്ണൂർ, അലക്സ് കൊട്ടാരക്കര, സലീം അർത്തിയിൽ, സഫാദ് അത്തോളി, വൈശാഖ് അരൂർ, ഇഖ്ബാൽ കുറ്റ്യാടി, ജോൺ കക്കയം, സി.കെ. സാദിഖ്, അൽത്താഫ് കാലിക്കറ്റ് എന്നിവർ സംസാരിച്ചു.
ഖദീജ നിസ മറുപടി പറഞ്ഞു. സെക്രട്ടറി അശ്റഫ് മേച്ചേരി സ്വാഗതവും ഒമർ ശരീഫ് നന്ദിയും പറഞ്ഞു. എം.ടി. ഹർഷാദ് ഫലകവും ശിഹാബ് കൈതപ്പൊയിൽ ഉപഹാരവും സമ്മാനിച്ചു. മുത്തലിബ്, എൻ.കെ. ഷമീം, അനീഷ് അബ്ദുല്ല, റിഫായി, മജു കോഴിക്കോട്, അബൂബക്കർ പന്നിയങ്കര, അനാർ അർഷാദ്, റസീന അൽത്താഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.