അക്ബർ കരുമാരക്ക് സ്വീകരണം നൽകി
text_fieldsജിദ്ദ: പ്രവാസ ജീവിതം അർഥസംപൂർണമാക്കാനുള്ള പ്ലാനും പദ്ധതികളും മുമ്പേ തയാറാക്കി പ്രവർത്തിക്കണമെന്ന് ഒ.ഐ.സി.സി ജിദ്ദ മുൻ പ്രവർത്തക സമിതി അംഗവും വണ്ടൂർ വികസന ഫോറം പ്രസിഡന്റുമായ അക്‌ബർ കരുമാര പറഞ്ഞു.
ജിദ്ദ ഒ.ഐ.സി.സി പ്രവാസി സേവന കേന്ദ്രയിൽ നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
നാലു പതിറ്റാണ്ടുകാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയപ്പോൾ ലഭിച്ച സ്വീകാര്യതക്ക് ഒ.ഐ.സി.സിയിൽ പ്രവർത്തിച്ച അനുഭവങ്ങൾ ഗുണകരമായി. നാലു വർഷം മുമ്പ് ജിദ്ദയിൽനിന്ന് വിടവാങ്ങുമ്പോൾ സ്ഥിരാംഗമായി പ്രവർത്തിച്ച അതേ ഹെൽപ് ഡെസ്ക് ഇന്നും ശക്തമായി നിലനിൽക്കുന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു.
പ്രവാസി സേവന കേന്ദ്ര കൺവീനർ അലി തേക്കുതോട് സ്വീകരിച്ചു. ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ, ക്ഷേമനിധി സഹായ കേന്ദ്രം കൺവീനർ നാസിമുദ്ദീൻ മണനാക്, ഗ്ലോബൽ കമ്മിറ്റി അംഗം മുജീബ് മുത്തേടത്ത്, അസാബ് വർക്കല, റഫീഖ് മൂസ ഇരിക്കൂർ, പ്രിൻസാദ് കോഴിക്കോട്, സിദ്ദീഖ് പുല്ലങ്കോട്, ഉസ്മാൻ പോത്തുകല്ല്, സമീർ നദവി കുറ്റിച്ചൽ, ഗഫൂർ വണ്ടൂർ, ശരീഫ് തിരുവനന്തപുരം എന്നിവർ സംസാരിച്ചു. നോർക്ക ഹെൽപ് സെൽ കൺവീനർ നൗഷാദ് അടൂർ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.