പ്രിയങ്ക ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം: ഒ.ഐ.സി.സി സ്വാഗതം ചെയ്തു
text_fieldsറിയാദ്: വടക്കേ ഇന്ത്യയിലെ തെരുവീഥികളിൽ സംഘ്പരിവാറിനെതിരെ പടനയിച്ച് ഇൻഡ്യ മുന്നണിക്ക് അഭിമാന വിജയം നേടിക്കൊടുത്ത് ഇന്ദിര ഗാന്ധിയെ ഓർമപ്പെടുത്തിയ കോൺഗ്രസിന്റെ ശക്തി ദുർഗ, തെക്കേ ഇന്ത്യയിൽ കോൺഗ്രസിനും മതേതര ജനാധിപത്യ ചേരിക്കും കരുത്തേകാൻ വയനാട്ടിൽ വരുന്ന പ്രിയങ്ക ഗാന്ധിയെ പ്രവാസ ലോകത്തുള്ളവർ സ്വാഗതം ചെയ്യുന്നതായി റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് സജീർ പൂന്തുറ പ്രസ്താവനയിൽ അറിയിച്ചു.
ഹിന്ദി ഹൃദയഭൂമിയില്‍ രാഹുലിന്റെ സാന്നിധ്യം നിലവില്‍ അനിവാര്യമാണ്. പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കുന്നതോടെ രാഹുലിന് ഏറ്റവും പ്രിയപ്പെട്ട വയനാട്ടുകാരെ നിരാശപ്പെടുത്താതിരിക്കാനും സാധിച്ചു. വയനാടിന് പ്രിയങ്ക അപരിചിതയല്ല. 2019-ലും 2024-ലും രാഹുലിന്റെ പ്രചാരണത്തിനായി പ്രിയങ്ക വയനാട്ടിലെത്തിയിരുന്നു. കഴിഞ്ഞ പാര്‍ലമെൻറ് കാലയളവില്‍ രാഹുലിന്റെ എം.പി സ്ഥാനത്തിന് വിലക്ക് നേരിട്ടപ്പോഴും രാഹുലിനൊപ്പം മണ്ഡലം സന്ദര്‍ശിക്കാന്‍ പ്രിയങ്ക വന്നിരുന്നു. വന്‍ ജനപിന്തുണയാണ് ഓരോ തവണയും വയനാട്ടില്‍നിന്ന് പ്രിയങ്കക്ക് ലഭിച്ചത്.
അതുകൊണ്ടുതന്നെ 2019ല്‍ രാഹുല്‍ കുറിച്ച നാലു ലക്ഷത്തിലേറെ ഭൂരിപക്ഷമെന്ന റെക്കോഡ് പ്രിയങ്ക തകര്‍ക്കുമെന്നും പ്രിയങ്കയുടെ സാന്നിധ്യം വരാനിരിക്കുന്ന പഞ്ചായത്ത് നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ആവേശമുണ്ടാക്കുമെന്നും ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വാ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.