ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ പ്രവാസി സേവന കേന്ദ്ര പുനഃക്രമീകരിച്ചു
text_fieldsജിദ്ദ: ഒ.ഐ.സി.സി വെസ്റ്റേൻ റീജനൽ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന പ്രവാസി സേവന കേന്ദ്ര ജിദ്ദ ശറഫിയ അബീർ മെഡിക്കൽ സെന്ററിൽ പ്രവർത്തന സജ്ജമായതായി ഭാരവാഹികൾ അറിയിച്ചു. പുതിയ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനഃക്രമീകരിച്ച സേവന കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം അബീർ മെഡിക്കൽ ഗ്രൂപ് എക്സിക്യുട്ടിവ് ഡയറക്ടർ ഡോ. അഹമ്മദ് ആലുങ്ങൽ നിർവഹിച്ചു.
പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമേകുവാനുതകുന്ന സേവന കേന്ദ്രം പോലുള്ള പ്രവർത്തനങ്ങൾ ഏറെ പ്രാധാന്യമുള്ളതും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. സേവന കേന്ദ്രത്തിന്റെ പ്രവർത്തനം വിപുലീകരിക്കാനും, സാധാരണക്കാർക്ക് പ്രയോജനകരമായ വിവിധ സേവനങ്ങൾ ലഭ്യമാക്കുവാനും ശ്രമമുണ്ടാകുമെന്ന് ഹക്കീം പാറക്കൽ പറഞ്ഞു. നോർക്ക അംഗത്വത്തിനുള്ള അപേക്ഷാ സമർപ്പണം, പ്രവാസി ക്ഷേമനിധി അംഗത്വം, കേന്ദ്ര സർക്കാറിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കുളള അപേക്ഷാ സമർപ്പണം തുടങ്ങിയ സേവനങ്ങൾ ഹെൽപ് ഡെസ്ക്കിൽ ലഭ്യമാണെന്ന് ഹെൽപ് ഡെസ്ക്ക് ജനറൽ കൺവീനർ അലി തേക്ക്തോട് പറഞ്ഞു. ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം ചെയർമാർ നസീർ വാവകുഞ്ഞ്, ഒ.ഐ.സി.സി ഭാരവാഹികളായ സി.എം അഹമ്മദ്, സഹീർ മാഞ്ഞാലി, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, മുജീബ് തൃത്താല, ആസാദ് പോരൂർ, ഷരീഫ് അറക്കൽ, ഹുസൈൻ ചുള്ളിയോട്, ഷമീർ നദ് വി, നാസർ കോഴിത്തൊടി, ഹർഷാദ് ഏലൂർ, ഇസ്മായിൽ കൂരിപ്പൊയിൽ, രഞ്ജിത്ത് ആലപ്പുഴ എന്നിവർ സംസാരിച്ചു. റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും വേണു അന്തിക്കാട് നന്ദിയും പറഞ്ഞു.
ഹെൽപ് ഡെസ്ക് ജോയിന്റ് കൺവീനറായി അഷ്റഫ് വടക്കേകാടിനെയും അംഗമായി ഇസ്മയിൽ കൂരിപ്പൊയിലിനെയും, നോർക്ക കൺവീനറായി പ്രിൻസാദ് പാറായി, ജോയന്റ് കൺവീനറായി റാഷിദ് വർക്കല, അംഗങ്ങളായി ഷെരീഫ് പള്ളിപ്പുറം, ഫൈസൽ മക്കരപ്പറമ്പ് എന്നിവരെയും, പ്രവാസി ക്ഷേമനിധി കൺവീനറായി സക്കീർ ചെമ്മണ്ണൂർ, ജോയിന്റ് കൺവീനറായി വർഗിസ് ഡാനിയേൽ, അംഗങ്ങളായി യാസർ നായിഫ്, വേണു അന്തിക്കാട് എന്നിവരെയും തെരഞ്ഞെടുത്തു. സേവനകേന്ദ്രക്കുള്ള ലാപ്ടോപ് ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി അംഗം അഷ്റഫ് അഞ്ചാലൻ നൽകി.
എല്ലാ ബുധനാഴ്ചയും വൈകീട്ട് 8.30 മുതൽ 11:30 വരെ ശറഫിയ അബീർ മെഡിക്കൽ സെന്ററിന്റെ ഒന്നാം നിലയിലുള്ള കോൺഫറൻസ് ഹാളിൽ കേന്ദ്ര പ്രവർത്തിക്കുന്നതായിരിക്കുമെന്നും കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ് ഡെസ്ക് കൺവീനർ അലി തേക്കുതോടിനെ (0555056835) ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.