ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ സെവൻസ് ഫുട്ബാൾ ടൂർണമെൻറിന് തുടക്കം
text_fieldsജിദ്ദ: ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് തുടക്കം. ഖാലിദ് ബിൻ വലീദ് റോഡിനടുത്തുള്ള ഒളിംപ്യ, റിയൽ കേരള സ്റ്റേഡിയത്തിൽ നടന്ന ടൂർണമെൻറ് റഫാ വാട്ടർ ചീഫ് എക്സിക്യുട്ടിവ് ഓഫീസർ യാസർ മുഹമ്മദ് ബറകാത്ത് അൽ ജിദാനി ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. നൗഷാദലി മുഖ്യാതിഥിയായിരുന്നു. ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു.
ദാദാഭായ് ട്രാവൽ റീജനൽ മാനേജർ മുഹമ്മദ് അബൂബക്കർ, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര, നവോദയ ജിദ്ദ പ്രസിഡൻറ് കിസ്മത്ത് മമ്പാട് എന്നിവർ സംസാരിച്ചു. മിർസ ശരീഫ്, സോഫിയ സുനിൽ എന്നിവർ ഗാനങ്ങളാലപിച്ചു. ഒ.ഐ.സി.സി ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല സ്വാഗതവും ജനറൽ കൺവീനർ ആസാദ് പോരൂർ നന്ദിയും പറഞ്ഞു.
പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ ജൂനിയർ വിഭാഗത്തിൽ ജെ.എസ്.സി ടീം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ടീം ബദർ തമാമിനെ പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു.
സീനിയർ വിഭാഗത്തിൽ റോയൽ ട്രാവൽസ്, റുമിക്കോ എഫ്.സി ടീമുകൾ തമ്മിലുള്ള മത്സരം സമനിലയിലായതോടെ ട്രൈബ്രേക്കറിലൂടെ റോയൽ ട്രാവൽസ് വിജയികളായി. റീം അൽ ഉല യാംബു എഫ്.സി എതിരില്ലാത്ത നാല് ഗോളുകൾക്ക് ഫ്രണ്ട്സ് എഫ്.സി യുനൈറ്റഡിനെ പരാജയപ്പെടുത്തി.
ഡസ്ക്കോ പാക്ക് യെല്ലോ ആർമി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കൺട്രോൾ സ്റ്റേജ് സിൽവർ സ്റ്റാർ എഫ്.സിയെയും ബിറ്റ് ബോൾട്ട് ഷറഫിയ ഒന്നിനെതിരെ നാല് ഗോളുകൾക്ക് അബീർ സലാമതെക്ക് എഫ്.സി ടീമിനെയും പരാജയപ്പെടുത്തി രണ്ടാം റൗണ്ടിൽ കടന്നു.
പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ ജൂനിയർ വിഭാഗത്തിൽ ജെ.എസ്.സിയുടെ മുഹമ്മദിനെയും സീനിയർ വിഭാഗത്തിൽ റിയാദ്, രാഹുൽ കണ്ണൻ, ഫാസിൽ, നസീഫ് എന്നിവരെയും പ്ലെയർ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്തു.
രണ്ടാംദിന മത്സരങ്ങളിൽ വെറ്ററൻസ് വിഭാഗത്തിൽ ഡെക്സോ പാക്ക് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ജെ.എസ്.സി ഷീറ ലത്തീനെയും എൻ.എഫ്.സി ജിദ്ദ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഏഷ്യൻ ടൈംസ് റോയൽ ഫ്രണ്ട്സിനെയും പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു.
സീനിയർ വിഭാഗത്തിലെ രണ്ടാം പാദ മത്സരങ്ങളിൽ ശബാബ് ഇൻറർനാഷനൽ ട്രേഡിങ് ഏകപക്ഷീയമായ ഒരു ഗോളിന് റോയൽ ട്രാവൽസിനെ പരാജയപ്പെടുത്തി, റീം അൽ ഉല യാംബു എഫ്.സിയും റഹ്മത്ത് മക്ക ഹോട്ടൽ ന്യൂകാസ്റ്റിൽ സെവൻസും തമ്മിൽ നടന്ന മത്സരം സമനിലയിൽ കലാശിച്ചതോടെ ട്രൈബ്രേക്കറിലേക്കു കടന്നു.
ട്രൈബ്രേക്കറിലും തുല്യത കൈവരിച്ചതോടെ റീം അൽ ഉല യാംബു എഫ്.സി ടോസിലൂടെ വിജയികളായി.
ഫ്രണ്ട്സ് ഡെക്സോ പാക്ക് യെല്ലോ ആർമി എതിരില്ലാത്ത ആറു ഗോളുകൾക്ക് പാലസ് റസ്റ്റാറന്റ് നഹ്ദ ഡിഫെൻഡേർസ്നെയും ബിറ്റ് ബോൾട്ട് ശറഫിയ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഫൈസലിയ എഫ്.സി ടീമിനെയും പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചു.
രണ്ടാംദിന മത്സരങ്ങളിൽ വെറ്ററൻസ് വിഭാഗത്തിൽ ഷറഫു, ഹാഷിം എന്നിവരെയും സീനിയർ വിഭാഗത്തിൽ മുഹമ്മദ് റാസി, ഗോകുൽ, ഉവൈസ്, ജിബിൻ വർഗീസ് എന്നിവരെയും പ്ലയർ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്തു.
പീറ്റർ രാജ്, ഫവാസ് മുത്തു, നിസാർ അഹമ്മദ്, അബ്ദു നാഫി, തമൻ, അയ്യൂബ് മാസ്റ്റർ, ഷിബു തിരുവനന്തപുരം, ഇസ്മാഈൽ മുണ്ടക്കുളം, കബീർ കൊണ്ടോട്ടി തുടങ്ങിയവർ പങ്കെടുത്തു.
ഒ.ഐ.സി.സി നേതാക്കളായ സഹീർ മാഞ്ഞാലി, രാധാകൃഷ്ണൻ കാവുമ്പായ്, അലി തേക്കുതോട്, അഷ്റഫ് അഞ്ചാലൻ, അനിൽകുമാർ പത്തനംതിട്ട, മനോജ് മാത്യു, മുജീബ് തൃത്താല, ഷൗക്കത്ത് പരപ്പനങ്ങാടി, ജലീഷ് കാളികാവ്, അബ്ദുൽ ഖാദർ ആലുവ, ഫിറോസ് പോരൂർ, ജംഷി കൊട്ടപ്പുറം, അൻവർ വല്ലാഞ്ചിറ, സമീർ കാളികാവ്, മുസ്തഫ ചേളാരി, ഷഫീഖ് പട്ടാമ്പി, കെ.സി. ശരീഫ്, എൻ. സൈദലവി, അബുബക്കർ സിദ്ദീഖ്, കുഞ്ഞാൻ പൂക്കാട്ടിൽ എന്നിവർ നേതൃത്വം നൽകി.
ഒക്ടോബർ 10ന് വ്യാഴാഴ്ച രാത്രി എട്ടിന് സെമി ഫൈനൽ മത്സരങ്ങളും 11ന് വെള്ളിയാഴ്ച ഫൈനൽ മത്സരങ്ങളും നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.