ഒ.ഐ.സി.സിയെ മികച്ച പ്രവാസി സംഘടനയാക്കി മാറ്റും -കെ. സുധാകരൻ എം.പി
text_fieldsഒ.ഐ.സി.സി മെംബർഷിപ് കാർഡിന്റെ വിതരണോദ്ഘാടനം ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമലക്ക് ആദ്യ കാർഡ് നൽകി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി
നിർവഹിക്കുന്നു
ദമ്മാം: കേരളത്തിന്റെ നട്ടെല്ലായ പ്രവാസികളുടെ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന ഒ.ഐ.സി.സിയെ കെ.പി.സി.സിയുടെ മികച്ച പ്രവാസി പോഷക സംഘടനയാക്കി മാറ്റുമെന്ന് പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു.
2023-2025 കാലയളവിലേക്കുള്ള ഒ.ഐ.സി.സി മെംബർഷിപ് കാർഡ് വിതരണോദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനറും ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡന്റുമായ ബിജു കല്ലുമലക്ക് ആദ്യ കാർഡ് കൈമാറി.
ദമ്മാം റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ നടക്കുന്ന മെംബർഷിപ് കാമ്പയിൻ പ്രവർത്തനങ്ങളിൽ സന്തുഷ്ടി രേഖപ്പെടുത്തുന്നതായി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.യു. രാധാകൃഷ്ണൻ, അഡ്വ. കെ. ജയന്ത്, ട്രഷറർ വി. പ്രതാപചന്ദ്രൻ, സെക്രട്ടറി ബി. ശശികുമാർ, സജി ആര്യനാട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഡിസംബർ രണ്ടാം വാരത്തിൽ ദമ്മാം റീജ്യനിലെ ആദ്യഗഡു മെംബർഷിപ് കാർഡുകളുടെ വിതരണം ദമ്മാമിൽ നടത്തുമെന്ന് പ്രസിഡന്റ് ബിജു കല്ലുമല അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.