ഒ.ഐ.സി.സി ഏകദിന ശിൽപശാല
text_fieldsറിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നേതൃത്വത്തിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്ക് വൈസ് പ്രസിഡൻറ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സലീം കളക്കര പരിപാടി ഉദ്ഘാടനം ചെയ്തു. ‘സംഘടനയും പ്രവർത്തന രീതികളും’ എന്ന വിഷയത്തിൽ പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ പ്രവർത്തകർക്കായി ക്ലാസ് നയിച്ചു. സംഘടന, സംഘാടനം, പാർട്ടി അച്ചടക്കം, പ്രോട്ടോകോൾ എങ്ങനെ പാലിക്കണം, ഭാരവാഹികളുടെ ഉത്തരവാദിത്തങ്ങൾ, വ്യക്തിത്വ വികസനം തുടങ്ങിയ കാര്യങ്ങൾ പാർട്ടി പ്രവർത്തകരുമായി അബ്ദുല്ല വല്ലാഞ്ചിറ സംവദിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖഭാഷണം നടത്തി. വൈസ് പ്രസിഡൻറ് സജീർ പൂന്തുറ, വിവിധ ജില്ല പ്രസിഡൻറുമാരായ ശിഹാബ് പാലക്കാട്, ശരത് സ്വാമിനാഥൻ, നാസർ വലപ്പാട് തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ സുരേഷ് ശങ്കർ സ്വാഗതവും സെക്രട്ടറി ജോൺസൺ മാർക്കോസ് നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി വിവിധ ജില്ലകമ്മിറ്റികളുടെ അർധ വാർഷിക പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സുധീർ തിരുവനന്തപുരം, ഷഫീഖ് പുരക്കുന്നിൽ, ജോമോൻ ആലപ്പുഴ, ഷിജു പാമ്പാടി, കെ.കെ. തോമസ്, നൗഷാദ് ഇടുക്കി, അജീഷ് എറണാകുളം, ജമാൽ അറയ്ക്കൽ, മൊയ്തീൻ പാലക്കാട്, സമീർ മാളിയേക്കൽ, മജു സിവിൽ സ്റ്റേഷൻ, ഹരീന്ദ്രൻ കണ്ണൂർ എന്നിവർ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.