പൊലീസ് അതിക്രമങ്ങൾക്കും എം.പിമാരുടെ കൂട്ട സസ്പെൻഷനുമെതിരെ ഒ.ഐ.സി.സി പ്രതിഷേധം
text_fieldsജിദ്ദ: യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്കെതിരെ പൊലീസ് അഴിച്ചുവിടുന്ന നരനായാട്ടിനെതിരെയും പാർലമെന്റിൽ നിന്നും ജനാധിപത്യ വിരുദ്ധമായി പ്രതിപക്ഷ എം.പിമാരെ ഏകദേശം മുഴുവനായും സസ്പെൻഡ് ചെയ്ത നടപടിക്കെതിരെയും ജിദ്ദയിലെ ഒ.ഐ.സി.സി പ്രവർത്തകർ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
സ്ത്രീകൾ ഉൾപ്പെടെ ഭിന്നശേഷിക്കാർക്കെതിരെ പോലും നടത്തിയ ആക്രമണങ്ങൾ മനുഷ്യത്വ രഹിതവും പൊലീസ് സേനക്ക് തന്നെ അപമാനവുമാണ്. യോഗ്യതയില്ലാതെ പി.എസ്.സിയുടെ പിന്നാമ്പുറം വഴി സേനയിൽ കയറിക്കൂടിയ ഗുണ്ടാസംഘത്തെ പൊലീസ് മേധാവികൾ നിയന്ത്രിച്ചില്ലെങ്കിൽ കോൺഗ്രസ് പ്രവർത്തകർ മറിച്ചു ചോദിക്കേണ്ടിവരുമെന്നും പ്രതിഷേധ സദസ്സിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഭരണത്തിന്റെ സർവ മേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവും അരങ്ങേറുമ്പോൾ ജനശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ്ശ്രമങ്ങളാണ് പൊലീസ് പാർട്ടി ബ്രാഞ്ചിലൂടെ നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണം ശാശ്വതമല്ല എന്ന് മാത്രമാണ് ഇത്തരക്കാർ മനസ്സിലാക്കേണ്ടതെന്ന് യോഗം മുന്നറിയിപ്പ് നൽകി. മുമ്പൊന്നും കാണാത്ത വിധത്തിലുള്ള പൊലീസ്, ഡി.വൈ.എഫ്.ഐ കൂട്ടുകെട്ടാണ് ഈ അക്രമങ്ങൾക്കു പിന്നിലെന്നും അവർ കുറ്റപ്പെടുത്തി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിലെ പാർലമെന്റ് ചരിത്രത്തിൽ ഇല്ലാത്തത്ര അംഗങ്ങളെയാണ് ഈ സമ്മേളന കാലയളവിൽ സസ്പെൻഡ് ചെയ്ത് പുറത്താക്കിയതെന്നും ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രയപ്പെട്ടു.
ഒ.ഐ.സി.സി പ്രവാസി സേവന കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സിൽ റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു. ഹെൽപ് ഡെസ്ക് കൺവീനർ അലി തേക്കിൻതോട്, നാഷനൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ദീൻ മണനാക്, തൃശൂർ ജില്ല പ്രസിഡന്റ് അഷ്റഫ് വടക്കെക്കാട്, നാസർ സൈൻ, സിദ്ദീഖ് ചോക്കാട്, അബ്ദുൽ ഗഫൂർ വണ്ടൂർ, പ്രിൻസാദ് കോഴിക്കോട്, ഷിനോയ് ദാമോദരൻ കടലുണ്ടി തുടങ്ങിയവർ സംസാരിച്ചു. പൊലീസ് അതിക്രമങ്ങൾക്കെതിരെയും എം.പിമാരെ കൂട്ട സസ്പെൻഡ് ചെയ്തതിനെതിരെയും ജിദ്ദ ഒ.ഐ.സി.സി പ്രതിഷേധ സദസ്സിൽ റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ സംസാരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.