ഒ.ഐ.സി.സിയുടെ ശബരിമല സേവനകേന്ദ്രം ഭക്തർക്ക് ആശ്വാസമായി
text_fieldsകെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലീം, റിങ്കു ചെറിയാൻ പത്തനംതിട്ട എന്നിവർ ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൻ റീജനൽ കമ്മിറ്റി ഒരുക്കിയ ശബരിമല സേവനകേന്ദ്രയിൽ
ജിദ്ദ: ആറു വർഷമായി ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡല കാലങ്ങളിൽ ശബരിമലയിൽ നടത്തിവരുന്ന ‘ശബരിമല സേവനകേന്ദ്രം’ ഈ വർഷവും നിരവധി സേവന പ്രവർത്തനങ്ങൾ നടത്തി.
പത്തനംതിട്ടയിലും ചുറ്റുപാടുമുള്ള മുനിസിപ്പാലിറ്റി ഇടത്താവളം, ബസ് സ്റ്റാൻഡുകൾ, മൈലപ്ര, കുമ്പളാം പൊയ്ക, വടശേരിക്കര, റാന്നി, പെരുന്നാട് എന്നീ പ്രദേശങ്ങളിൽ വാഹനത്തിലും, അല്ലാതെയും കുടിവെള്ളം, ചുക്ക് കാപ്പി, ലഘു ഭക്ഷണങ്ങൾ, അന്നദാനം, കൂടാതെ മൈലപ്രയിൽ ഹെൽപ് ലൈൻ സെന്റർ, വിരി കേന്ദ്രം തുടങ്ങിയവയാണ് സേവന കേന്ദ്രത്തിന്റെ ഭാഗമായി വർഷാവർഷം നടത്തി വരുന്നത്. ഈ വർഷം രണ്ടു ദിവസങ്ങളിലായാണ് സ്വാമിമാർക്കുള്ള അന്നദാനം നടത്തുക. ആദ്യ ദിവസത്തെ അന്നദാനം പത്തനംതിട്ട മുനിസിപ്പാലിറ്റി ഇടത്താവളത്തിൽവെച്ചും, മൈലപ്രയിൽവെച്ചും നടത്തുകയുണ്ടായി.
രണ്ടിടങ്ങളായി 2000 ന് മുകളിൽ അയ്യപ്പ ഭക്തൻമാരും മറ്റും അന്നദാനത്തിൽ പങ്കെടുത്തു. ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കലയുടെ അധ്യക്ഷതയിൽ സേവന കേന്ദ്രയിൽ നടന്ന ലളിതമായ ചടങ്ങിൽ ആറു വർഷമായി സേവനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അശോക് കുമാർ മൈലപ്രയെ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ. സലീം ഉപഹാരം നൽകി ആദരിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി സാമുവൽ കിഴക്ക്പുറം, മണ്ഡലം പ്രസിഡൻറ് നാസർ തൊണ്ടമണ്ണിൽ, പെന്റ മെഹബൂബ് അഹമ്മദ്, ജിദ്ദ റീജനൽ കമ്മിറ്റി അംഗങ്ങളായ മണികണ്ഠൻ നാവായിക്കുളം, റാഷിദ് വർക്കല, അനിയൻ ജോർജ്, പ്രണവം ഉണ്ണികൃഷ്ണൻ, ബാബു കുട്ടി കുരിക്കാട്ടിൽ, സാബുമോൻ പന്തളം, രാജേന്ദ്രൻ മാഷ്, സുദിൻ പന്തളം, എന്നിവർ സന്നിഹിതരായിരുന്നു.
ഹക്കീം പാറക്കൽ പ്രസിഡന്റായ ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റിക്കു കീഴിൽ അനിൽകുമാർ പത്തനംതിട്ട ജനറൽ കൺവീനറും, രാധാകൃഷ്ണൻ കാവുമ്പായി (കണ്ണൂർ) കൺവീനറുമായുള്ള കമ്മിറ്റിയാണ് ശബരിമല സേവനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.