ഇറാന്‍ വിപ്ലവം എണ്ണ വില വര്‍ധനവിന് കാരണമായി
text_fieldsറിയാദ്: ഇറാന്‍ ഭരണകൂടത്തിനെതിരെ നാട്ടുകാർ തെരുവിലിറങ്ങിയത് എണ്ണ വിപണിയില്‍ നേരിയ വില വര്‍ധനവിന് കാരണമായതായി സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2015 മധ്യത്തിന് ശേഷം വിപണിയില്‍ ലഭിക്കുന്ന ഏറ്റവും കൂടിയ വിലയാണ് ഇപ്പോള്‍. ക്രൂഡ് ഓയില്‍ ബാരലിന് 67 ഡോളര്‍ വരെ എത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ഒപെക് കൂട്ടായ്മയിലെ അംഗരാജ്യങ്ങളും കൂട്ടായ്മക്ക് പുറത്തുള്ള റഷ്യ ഉള്‍പ്പെടെ പ്രമുഖ രാജ്യങ്ങളും ഉല്‍പാദനം നിയന്ത്രിച്ചതും നിയന്ത്രണ കാലാവധി 2018 ഡിസംബര്‍ വരെ നീട്ടിയതും നേരത്തെ വില വര്‍ധനവിന് കാരണമായിരുന്നു. 67 ഡോളര്‍ വരെ എത്തിയിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ ഇടിവും സംഭവിച്ചു.
എന്നാല്‍ ചൊവ്വാഴ്ചയുണ്ടായ വില വര്‍ധനവിന് പ്രധാന കാരണം ഇറാൻ തന്നെയാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മൂന്ന് ദിവസമായി ഇറാനില്‍ നിലനിൽക്കുന്ന ഭരണ പ്രതിസന്ധിയെ തുടർന്ന് വില വീണ്ടും 67ലേക്ക് ഉയര്‍ന്നു. ഇറാന്‍ പ്രതിസന്ധി നീണ്ടാൽ വിപണിയില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കാനും വില വീണ്ടും വര്‍ധിക്കാനും സാധ്യതയുണ്ടെന്നും വിദഗ്ധരുടെ പ്രവചനത്തില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.