Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബു വാണിജ്യ...

യാംബു വാണിജ്യ തുറമുഖത്തെ എണ്ണചോർച്ച നിയന്ത്രണവിധേയമായി

text_fields
bookmark_border
Oil spill
cancel
camera_alt

യാം​ബു​വി​ലെ കി​ങ് ഫ​ഹ​ദ് വാ​ണി​ജ്യ തു​റ​മു​ഖം

യാം​ബു: ഈ ​മാ​സം ഒ​ന്നി​ന് യാം​ബു കി​ങ് ഫ​ഹ​ദ് വാ​ണി​ജ്യ തു​റ​മു​ഖ​ത്തു​ണ്ടാ​യ എ​ണ്ണ​ചോ​ർ​ച്ച​യും അ​തു​മൂ​ല​മു​ണ്ടാ​യ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​താ​യി നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ മോ​ണി​റ്റ​റി​ങ് എ​ൻ​വ​യോ​ൺ​മെ​ന്റ​ൽ കം​പ്ല​യ​ൻ​സ് വ​ക്താ​വ് അ​ബ്ദു​ല്ല അ​ൽ-​മു​തൈ​രി സ്ഥി​രീ​ക​രി​ച്ചു.

സ്ഥ​ല​ത്തെ വാ​യു, സ​മു​ദ്ര, തീ​ര​ദേ​ശ നി​രീ​ക്ഷ​ണം തു​ട​രു​ന്നു​ണ്ട്. ഉ​പ​ഗ്ര​ഹം വ​ഴി ഏ​റ്റ​വും പു​തി​യ റി​മോ​ട്ട് സെ​ൻ​സി​ങ് വി​ദ്യ​ക​ളു​പ​യോ​ഗി​ച്ചു​ള്ള നി​രീ​ക്ഷ​ണ​വും ന​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ 11നാ​ണ് എ​ണ്ണ ചോ​ർ​ച്ച​യും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും സം​ബ​ന്ധി​ച്ച് യാം​ബു വാ​ണി​ജ്യ തു​റ​മു​ഖ അ​തോ​റി​റ്റി​യി​ൽ​നി​ന്ന് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തെ​ന്ന് സെ​ന്റ​ർ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഉ​ട​ൻ യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ലെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ വ​കു​പ്പും വി​വി​ധ സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ളും സം​യു​ക്ത​മാ​യി ജാ​ഗ്ര​ത ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ക​യാ​യി​രു​ന്നു.

മ​ദീ​ന​യി​ലെ സെ​ന്റ​ർ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​ജി​നീ​യ​ർ ഉ​മ​ർ ബി​ൻ മു​ഹ​മ്മ​ദ് താ​ഹ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ഹാ​ര​മു​ണ്ടാ​യ​ത്. ഊ​ർ​ജ മ​ന്ത്രാ​ല​യം, വ്യ​വ​സാ​യ-​ധാ​തു​വി​ഭ​വ മ​ന്ത്രാ​ല​യം, ബോ​ർ​ഡ​ർ ഗാ​ർ​ഡ്, സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് ഡെ​സാ​ലി​നേ​ഷ​ൻ ഏ​വി​യേ​ഷ​ൻ, യാം​ബു മു​നി​സി​പ്പാ​ലി​റ്റി, മ​ദീ​ന മു​നി​സി​പ്പാ​ലി​റ്റി സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ, വി​വി​ധ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​ശ്ന​പ​രി​ഹാ​രം സാ​ധ്യ​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oil spill
News Summary - Oil spill at Yambu commercial port brought under control
Next Story