Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്...

റി​യാ​ദ് അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​യി​ൽ അ​തി​ഥി​രാ​ജ്യം ഒ​മാ​ൻ

text_fields
bookmark_border
international book fair
cancel
camera_alt

ഈ ​വ​ർ​ഷ​ത്തെ റി​യാ​ദ്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള​ക്ക്​

വേ​ദി​യാ​കു​ന്ന കി​ങ്​ സ​ഊ​ദ്​ യൂ​നി​വേ​​ഴ്​​സി​റ്റി​യു​ടെ ക​വാ​ടം

റി​യാ​ദ്​: ഈ ​വ​ർ​ഷ​ത്തെ റി​യാ​ദ്​ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​ക​മേ​ള​യി​ൽ അ​തി​ഥി​രാ​ജ്യം ഒ​മാ​ൻ. സൗ​ദി ലി​റ്റ​റേ​ച്ച​ർ, പ​ബ്ലി​ഷി​ങ്, ട്രാ​ൻ​സ​ലേ​ഷ​ൻ അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മേ​ള ഈ ​മാ​സം 28 മു​ത​ൽ ഒ​ക്ടോ​ബ​ർ ഏ​ഴ്​ വ​രെ റി​യാ​ദി​ലെ കി​ങ്​ സ​ഊ​ദ്​ യൂ​നി​വേ​ഴ്‌​സി​റ്റി കാ​മ്പ​സി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്.

‘പ്ര​ചോ​ദി​പ്പി​ക്കു​ന്ന ല​ക്ഷ്യ​സ്ഥാ​നം’ ശീ​ർ​ഷ​ക​ത്തി​ലാ​ണ്​ ഇ​ത്ത​വ​ണ​ത്തെ മേ​ള. ഇ​രു സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ സൗ​ഹൃ​ദ​ത്തി​െൻറ​യും ശ​ക്ത​മാ​യ സാ​ഹോ​ദ​ര്യ ബ​ന്ധ​ങ്ങ​ളു​ടെ​യും നി​റ​വി​ലാ​ണ് ഒ​മാ​ൻ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

കൂ​ടാ​തെ സൗ​ദി​യും ഒ​മാ​നും ത​മ്മി​ലു​ള്ള സാം​സ്കാ​രി​ക വി​നി​മ​യ​വും സ​ഹ​ക​ര​ണ​വും ഇ​ത്​ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. പു​സ്ത​ക​ങ്ങ​ളും കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഒ​മാ​നി​െൻറ വ​ലി​യൊ​രു പ​വി​ലി​യ​ൻ മേ​ള​യി​ലു​ണ്ടാ​കും. ഒ​മാ​നി സം​സ്‌​കാ​ര​ത്തി​െൻറ നി​ര​വ​ധി പ്ര​തീ​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും. ഒ​മാ​നി സാ​ഹി​ത്യ​പ്ര​തി​ഭ​ക​ളു​ടെ​യും എ​ഴു​ത്തു​കാ​രു​ടെ​യും വ​ലി​യ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കും. ഒ​മാ​നി പ്ര​സി​ദ്ധീ​ക​ര​ണ​ശാ​ല​ക​ളു​ടെ നി​ര​വ​ധി സ്​​റ്റാ​ളു​ക​ള​ട​ങ്ങി​യ പ്ര​ത്യേ​ക പ​വി​ലി​യ​നു​മു​ണ്ടാ​കും.

ഈ ​വ​ർ​ഷ​ത്തെ മേ​ള​യി​ൽ 10 ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ക​ർ പ​​ങ്കെ​ടു​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ലോ​ക​ത്തി​െൻറ നാ​നാ​ഭാ​ഗ​ത്തു​നി​ന്നും​ പ്ര​സാ​ധ​ക​രെ​ത്തു​ന്ന മേ​ള​യി​ൽ ഏ​റ്റ​വും പു​തി​യ പു​സ്​​ത​ക​ങ്ങ​ളു​ടെ പ്ര​കാ​ശ​ന​വും പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​കും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 1800ല​ധി​കം പ്ര​സാ​ധ​ക സ്ഥാ​പ​ന​ങ്ങ​ൾ സ്​​റ്റാ​ൾ ഒ​രു​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും വേ​ണ്ടി​യു​ള്ള ഡ​സ​ൻ ക​ണ​ക്കി​ന് സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും മേ​ള​യി​ൽ അ​ര​ങ്ങേ​റും.

സൗ​ദി, അ​റ​ബ്, അ​ന്ത​ർ​ദേ​ശീ​യ പ്ര​ഭാ​ഷ​ക​രു​ടെ സെ​ഷ​നു​ക​ൾ, ക്ലാ​സി​ക്ക​ൽ, ന​ബാ​ത്തി​യ​ൻ ക​വി​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന ക​വി​ത സാ​യാ​ഹ്ന​ങ്ങ​ൾ, സൗ​ദി, അ​ന്ത​ർ​ദേ​ശീ​യ നാ​ട​ക​ങ്ങ​ൾ, സം​ഗീ​ത ക​ച്ചേ​രി​ക​ൾ, വി​വി​ധ വി​ജ്ഞാ​ന മേ​ഖ​ല​ക​ളി​ലെ ശി​ൽ​പ​ശാ​ല​ക​ൾ എ​ന്നി​വ അ​തി​ലു​ൾ​പ്പെ​ടും. കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ക​വി​ത പാ​രാ​യ​ണ മ​ത്സ​ര​വു​മു​ണ്ടാ​കും. ആ​ദ്യ​മാ​യാ​ണ്​ കു​ട്ടി​ക​ൾ​ക്കാ​യി ഇ​ങ്ങ​നെ​യൊ​രു മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പു​സ്ത​ക വ്യ​വ​സാ​യ​ത്തി​െൻറ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും പ്ര​സാ​ധ​ന സ്ഥാ​പ​ന​ങ്ങ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി മേ​ള ന​ഗ​രി​യി​ൽ അ​തോ​റി​റ്റി ഒ​ക്ടോ​ബ​ർ നാ​ലി​ന്​ അ​ന്താ​രാ​ഷ്​​ട്ര പ്ര​സാ​ധ​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കും. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​ക്കും മ​ദീ​ന​ക്കും​ശേ​ഷം ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ പു​സ്ത​ക​മേ​ള​യാ​ണ്​ റി​യാ​ദി​ലേ​ത്. പ​തി​വു​പോ​ലെ ഡി​സം​ബ​റി​ലാ​ണ് ​ജി​ദ്ദ പു​സ്​​ത​​ക​മേ​ള.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International Book FairSaudi ArabiaOman
News Summary - Oman is the guest kingdom at the Riyadh International Book Fair
Next Story