Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഒ​മി​ക്രോ​ൺ...

ഒ​മി​ക്രോ​ൺ ആ​ശ​ങ്ക​ജ​ന​കം: മുൻകരു​തലെടുത്താൽ വ്യാപനം കുറക്കാം –ആരോഗ്യ മന്ത്രാലയം

text_fields
bookmark_border
ഒ​മി​ക്രോ​ൺ ആ​ശ​ങ്ക​ജ​ന​കം: മുൻകരു​തലെടുത്താൽ വ്യാപനം കുറക്കാം –ആരോഗ്യ മന്ത്രാലയം
cancel
camera_alt

സൗ​ദി ആ​രോ​ഗ്യ വ​ക്താ​വ്​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ബ്​​ദു അ​ൽ അ​ലി

ജി​ദ്ദ: കോ​വി​ഡി​​െൻറ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ ആ​ശ​ങ്ക​ജ​ന​ക​മാ​ണെ​ന്നും മു​ൻ​ക​രു​ത​ലെ​ടു​ത്താ​ൽ വ്യാ​പ​നം കു​റ​ക്കാ​മെ​ന്നും സൗ​ദി ആ​രോ​ഗ്യ വ​ക്താ​വ്​ ഡോ. ​മു​ഹ​മ്മ​ദ്​ അ​ബ്​​ദു അ​ൽ അ​ലി പ​റ​ഞ്ഞു. ഒ​മി​ക്രോ​ൺ രാ​ജ്യ​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ​ വി​ളി​ച്ചു​ചേ​ർ​ത്ത അ​സാ​ധാ​ര​ണ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ ആ​രോ​ഗ്യ വ​ക്താ​വ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ലോ​ക​ത്ത്​ 21 ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ ഒ​മി​ക്രോ​ൺ ബാ​ധ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സൗ​ദി​യി​ൽ ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യെ ക്വാ​റ​ൻ​റീ​നി​ലാ​ക്കു​ക​യും അ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്​​തി​ട്ടു​ണ്ടെ​ന്നും വ​ക്താ​വ്​ പ​റ​ഞ്ഞു.​ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​െൻറ വ​ര​വ്​ ആ​ശ​ങ്ക​ജ​ന​ക​മാ​ണ്. അ​ണു​ബാ​ധ​യു​ടെ തീ​വ്ര​ത​യും വ്യാ​പ​ന​ത്തി​െൻറ വേ​ഗ​ത​യും കൂ​ടു​ത​ലാ​ണ്. ആ​ളു​ക​ൾ​ക്കി​ട​യി​ൽ വൈ​റ​സു​ക​ൾ പ​ക​രു​ന്ന​ത് പു​തി​യ വ​ക​ഭേ​ദ​ത്തി​െൻറ പ്ര​ത്യേ​ക​ത​യാ​ണെ​ന്നും വ​ക്താ​വ്​ ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യ​ത്ത് പ​ക​ർ​ച്ച​വ്യാ​ധി സാ​ഹ​ച​ര്യം നേ​രി​ടാ​ൻ സ്ഥി​ര​മാ​യ സം​വി​ധാ​ന​മു​ണ്ട്. ര​ണ്ട് ഡോ​സ്‌ അ​ല്ലെ​ങ്കി​ൽ ഒ​രു ബൂ​സ്​​റ്റ​ർ ഡോ​സ് ഉ​പ​യോ​ഗി​ച്ചും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ പാ​ലി​ച്ചും ഒ​മി​ക്രോ​ണി​ൽ​നി​ന്ന്​ ജ​ന​ങ്ങ​ൾ സ്വ​യം​ര​ക്ഷ നേ​ട​ണം. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത​ത് കോ​വി​ഡ്​ വ​ക​ഭേ​ദ​ങ്ങ​ൾ ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ വ്യ​ക്ത​മാ​യ കാ​ര്യ​മാ​ണ്. ഒ​മി​ക്രോ​ൺ വൈ​റ​സി​െൻറ ല​ക്ഷ​ണ​ങ്ങ​ൾ മു​മ്പ​ത്തേ​തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മ​ല്ല. ഡ​ൽ​റ്റ​യേ​ക്കാ​ൾ 30 ശ​ത​മാ​നം പ​ക​ർ​ച്ച സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. പെ​തു​സ്ഥ​ല​ങ്ങ​ളി​ലും തി​ര​ക്കേ​റി​യ​തും അ​ട​ച്ചി​ട്ട​തു​മാ​യ സ്ഥ​ല​ങ്ങ​ളി​ലും മാ​സ്​​ക്​ ധ​രി​ക്ക​ണം. കൈ​ക​ൾ ക​ഴു​കു​ക, പ​തി​വാ​യി അ​ണു​വി​മു​ക്ത​മാ​ക്കു​ക, യാ​ത്ര​ക്കാ​ർ​ക്ക് നി​ല​വി​ൽ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന എ​ല്ലാ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ക്കു​ക തു​ട​ങ്ങി​യ​വ വി​ട്ടു​വീ​ഴ്ച ഇ​ല്ലാ​തെ തു​ട​ര​ണം. പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നു ആ​റു​ മാ​സ​ത്തി​നു​ശേ​ഷം ആ​ളു​ക​ളി​ൽ പ്ര​തി​രോ​ധ​ശേ​ഷി കു​റ​യു​മെ​ന്ന് വ​ക്താ​വ്​ പ​റ​ഞ്ഞു. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം കോ​വി​ഡ്​ വ​ക​ഭേ​ദ​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ക​യും അ​വ​യെ കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. കോ​വി​ഡി​െൻറ​യും അ​തി​െൻറ വ​ക​ഭേ​ദ​ങ്ങ​ളെ​യും​കു​റി​ച്ചു​ള്ള കിം​വ​ദ​ന്തി​ക​ളും തെ​റ്റാ​യ വി​വ​ര​ങ്ങ​ളും ത​ള്ളി​ക്ക​ള​യു​ക. പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ നേ​രി​ടാ​ൻ രാ​ജ്യ​ത്തി​ന് ക​ഴി​വും അ​നു​ഭ​വ പ​രി​ജ്ഞാ​ന​വും ഉ​ണ്ട്. വ്യ​ക്തി​യെ​യും സ​മൂ​ഹ​ത്തെ​യും സം​ര​ക്ഷി​ക്കാ​ൻ നി​ല​വി​ലെ ന​ട​പ​ടി​ക​ൾ പ​ര്യാ​പ്ത​മാ​ണെ​ന്നും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ വി​ല​യി​രു​ത്ത​ലി​ന് വി​ധേ​യ​മാ​ണെ​ന്നും വ​ക്താ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Omicron
News Summary - omicron is is worrying
Next Story