ഷാഹുൽ ഹമീദിന്റെ നിര്യാണത്തിൽ 'കൃപ' അനുശോചിച്ചു
text_fieldsറിയാദ്: കായംകുളം പ്രവാസി അസോസിയേഷൻ (കൃപ) സ്ഥാപകാംഗവും പ്രഥമ ചെയർമാനും മൂന്നര പതിറ്റാണ്ട് പ്രവാസിയുമായ നമ്പലശ്ശേരിൽ ഷാഹുൽ ഹമീദിന്റെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. സൈഫ് കൂട്ടുങ്കൽ ആമുഖപ്രഭാഷണം നടത്തി.
യോഗത്തിൽ സത്താർ കായംകുളം അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട്, വിജയൻ നെയ്യാറ്റിൻകര, അലി ആലുവ, ഷംനാദ് കരുനാഗപ്പള്ളി, സലീം കളക്കര, കബീർ മജീദ്, പി.കെ. ഷാജി, മുജീബ് കായംകുളം, എബി വൈക്കത്ത് എന്നിവർ സംസാരിച്ചു.
മജീദ് ചിങ്ങോലി, ജയൻ കൊടുങ്ങല്ലൂർ, റാഫി കൊയിലാണ്ടി, അയ്യൂബ് കരൂപ്പടന്ന, നൗഷാദ് ആലുവ, സനൂപ് പയ്യന്നൂർ, ഗഫൂർ കൊയിലാണ്ടി, ഡൊമിനിക് സേവിയോ, മാള മുഹ്യിദ്ദീൻ, സെയിദ് മീഞ്ചന്ത, മുഹമ്മദ് ഖാൻ പത്തനംതിട്ട, നൗഷാദ് ചിറ്റാർ, ഷാജഹാൻ ചാവക്കാട്, സലാം പെരുമ്പാവൂർ, സലീം അർത്തിയിൽ, ഷഫീഖ് പുരക്കുന്നിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഷബീർ വരിക്കപ്പള്ളി, സമീർ റൊയ്ബക്, ഷിബു ഉസ്മാൻ, ഫസൽ കണ്ടപ്പുറം, ഷാജഹാൻ മജീദ്, കനി വൈക്കത്ത്, ഷംസുദ്ദീൻ വടക്കേതലക്കൽ, മഹമൂദ് കൊറ്റുകുളങ്ങര, സലീം തുണ്ടത്തിൽ, താജുമോൻ, അനി ഷംസുദ്ദീൻ, പി.കെ. അരാഫത്ത്, പി.കെ. ബാബു, സുധീർ മജീദ്, താജ്മോൻ, ഷറഫുദ്ദീൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഇസ്ഹാഖ് ലവ് ഷോർ സ്വാഗതവും ട്രഷറർ അഷ്റഫ് കായംകുളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.