ഫോർമുല ഇലക്ട്രിക് കാറോട്ട മത്സരം രാത്രിയിൽ
text_fieldsജിദ്ദ: രാത്രിയിലെ ഫോർമുല ഇലക്ട്രിക് കാറോട്ട മത്സരത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. അടുത്ത ഫെബ്രുവരിയിൽ റിയാദ് ദറഇയയിലാണ് മത്സരമെന്ന് ഓൾ ഇലക്ട്രിക് സീരീസ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചു.
പരമ്പരാഗത സംവിധാനെത്തക്കാളുപരി 50 ശതമാനം കുറവ് ഊർജ ഉപഭോഗം മാത്രം ആവശ്യമുള്ള എൽ.ഇ.ഡി സംവിധാനം ഉപയോഗിച്ചാണ് ട്രാക്കിൽ പ്രകാശം വിതാനിക്കുക. ഉച്ചക്കുശേഷം മൂന്നുമുതൽ രാത്രി എട്ടു വരെയായിരിക്കും ഇത്തവണ മത്സരം നടക്കുക. ഇത് മൂന്നാം തവണയാണ് കാറോട്ട മത്സരം സൗദിയിൽ നടക്കുന്നത്. 2018ൽ നടന്ന ഇ-പ്രിക്സ് അന്താരാഷ്ട്ര കാറോട്ട മത്സരമായിരുന്നു ഈ ഇനത്തിൽ ആദ്യത്തേത്. 2019ൽ ഗൾഫിലെ തന്നെ ആദ്യത്തെ എഫ്.ഇ ഡബ്ൾ ഹെഡർ മത്സരവും സൗദിയിലാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.