ഹാഇൽ മലയാളി കൂട്ടായ്മ ഒാണം ആഘോഷിച്ചു
text_fieldsഹാഇൽ: ഹാഇൽ മലയാളി കൂട്ടായ്മ ഒാണം ആേഘാഷിച്ചു. ലുലു ഹൈപർ മാർക്കറ്റ് ഹാഇൽ മേഖല ജനറൽ മാനേജർ നൗഫൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഓണം സൗഹൃദത്തിെൻറയും ഒരുമയുടെയും വേദിയാണെന്നും മലയാളികൾക്കത് മനസ്സടുപ്പത്തിെൻറ ആഘോഷമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ഓണാഘോഷം വൈവിധ്യമാർന്ന വിവിധ കലാ, കായിക പരിപാടികളോടെയും കുടുംബസംഗമത്തിെൻറയും വേദിയായി മാറി. സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു.
വടം വലി, ഉറിയടി, ഫുട്ബാൾ മത്സരങ്ങളും വിദ്യാർഥികളുടെ കലാകായിക മത്സരങ്ങളും നടന്നു. മലയാളികൾക്ക് പുറമെ ഇതര രാജ്യങ്ങളിലുള്ളവരുടെ ഓണാഘോഷത്തിലെ പങ്കാളിത്തം ശ്രദ്ധേയമായി.
മലയാളി കൂട്ടായ്മ പ്രസിഡൻറ് അബ്ദുൽ കരീം സാംസ്കാരിക സദസ്സിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിസാർ പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു.
ഗൾഫ് ബ്രദേഴ്സ് ക്ലബ് ചെയർമാൻ സിബിൻ, രക്ഷാധികാരി ആസാദ് പള്ളിക്കൽ, അംഗങ്ങളായ ജിജോ, ജിതേഷ്, സവാദ്, ഫിറോസ്, ജാഗിർ, അസ്ഹർ, അഫ്സൽ, യാസർ, ഷെഹ്നാസ് അൻസാരി, മുഹമ്മദ് ബിൻ കരീം, റിസ്വാൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.