Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ജീ​സാ​ൻ...

‘ജീ​സാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്’ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
onam celebrations
cancel
camera_alt

‘ജീ​സാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്’ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്​

ജീ​സാ​ൻ: ടി​ക് ടോ​ക് സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ​യാ​യ ‘ജീ​സാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്’ ഓ​ണ​നി​ലാ​വ് 2023 എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ജീ​സാ​ൻ ഫു​ക്ക ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ച്ച​ക്ക് 12.30ന്​ ​ആ​രം​ഭി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ രാ​ത്രി 12.30ഓ​ടെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​ത്തോ​ടെ അ​വ​സാ​നി​ച്ചു. ഹ​ർ​ഷു, പ്ര​ജി​ത്ത് പ്ര​കാ​ശ്, റാ​ഷി​ദ്‌, ഗ​ഫൂ​ർ സ​ന്നാ​ര, അ​ലി അ​ലി വ്ലോ​ഗ്സ്, മു​ജീ​ബ്, ഷം​സു, സി​റാ​ജ്, അ​ച്ചു, മ​ഞ്ജ​രി, പ്ര​ജി​ത്ത്, പ്രി​യേ​ഷ്, മു​ത്തു.

സു​ൽ​ഫി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജീ​സാ​നി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. വി​വി​ധ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളാ​യ ഹാ​രി​സ് ക​ല്ലാ​യി, ദേ​വ​ൻ, ഷം​സു പൂ​ക്കോ​ട്ടൂ​ർ, പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കോ​ഓ​ഡി​നേ​റ്റ​ർ ഹാ​ഷിം പെ​രു​മ്പാ​വൂ​ർ, പ്ര​ജി​ത്ത് പ്ര​കാ​ശ്, സു​ജി​ത രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

അ​ശ്വ​തി റി​നു​വി​​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ത്ത​പ്പൂ​ക്ക​ള​വും മ​ഞ്ജു പ്ര​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചും ആ​ഘോ​ഷ​ത്തി​ന് നി​റ​പ്പ​കി​ട്ടേ​കി.

ജി​ദ്ദ വൈ​ബ്​​സി​ന്റെ ഡി.​ജെ, കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ഗ്രൂ​പ് ഡാ​ൻ​സ്, വോ​യ്‌​സ് ഓ​ഫ് ഖ​മീ​സി​​ന്റെ​യും ബാ​ൻ​ഡ് ഓ​ഫ് ഡെ​സ​ർ​ട്ടി​ന്റെ​യും ഗാ​ന​മേ​ള, ഓ​ണ​പ്പാ​ട്ട്, തി​രു​വാ​തി​ര​ക്ക​ളി, ഹാ​സ്യ ഒ​പ്പ​ന, ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ് എ​ന്നി​വ​യും അ​ര​ങ്ങേ​റി. സൗ​മ​ഞ്ജു പ്ര​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘ജീ​സാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും’ കൗ​ഡ്സ് ഓ​ഫ് അ​ബ​ഹ​യും ടീം ​അ​മി​ഗോ​സും​കൂ​ടി സം​യു​ക്ത​മാ​യി ഓ​ണ​ക്ക​ളി അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationOnam 2023
News Summary - Onam celebration of jisan Grama Panchayat
Next Story