ജിസാനിൽ ‘ജല’യുടെ ജനകീയ ഓണാഘോഷവും കലാവിരുന്നും
text_fieldsജിസാൻ: ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) ഒരുക്കിയ ജനകീയ ഓണാഘോഷവും കലാവിരുന്നും നിറഞ്ഞ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പൂക്കളവും മാവേലിയും പുലികളിയും ഓണസദ്യയും തിരുവാതിരയും ഓണപ്പാട്ടും നാടൻപാട്ടും കലാ വിരുന്നും സംഗീത നിശയും കോർത്തിണക്കിയ‘ജല ഓണം 2023’ ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിന്റെ സ്നേഹസംഗമമായി മാറി. ജിസാൻ ഫുക്ക മറീന ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടികൾ ജല മുഖ്യരക്ഷാധികാരി താഹ കൊല്ലേത്ത് ഉദ്ഘാടനം ചെയ്തു. എല്ലാത്തരം ഭേദചിന്തകൾക്കും അതീതമായ സമത്വ സങ്കൽപമാണ് ഓണം വിളംബരം ചെയ്യുന്നതെന്നും മനുഷ്യ മനസ്സുകളിൽ വെറുപ്പും വിദ്വേഷവും തീർക്കുന്ന ദുഷ്ടശക്തികളുടെ ഭിന്നിപ്പുകൾക്കെതിരെ വർത്തമാനകാലത്ത് നിതാന്ത ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ജല കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഫൈസൽ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. ജല കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സതീഷ് കുമാർ നീലാംബരി ഓണസന്ദേശം നൽകി. കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം ഡോ. സയ്യദ് കാശിഫ്, കെ.എം.സി.സി ജിസാൻ കേന്ദ്രകമ്മിറ്റി ചെയർമാൻ ഗഫൂർ വാവൂർ, തനിമ സാംസ്കാരിക വേദി രക്ഷാധികാരി മുഹമ്മദ് ഇസ്മായിൽ മാനു, ജല രക്ഷാധികാരികളായ മനോജ് കുമാർ, മൊയ്തീൻ ഹാജി, സണ്ണി ഓതറ, ട്രഷറർ ഡോ. ജോ വർഗീസ്, വൈസ് പ്രസിഡൻറുമാരായ ഡോ. രമേശ് മൂച്ചിക്കൽ, ഹനീഫ മൂന്നിയൂർ, സെക്രട്ടറി അനീഷ് നായർ, ജബ്ബാർ പാലക്കാട് എന്നിവർ ഓണാശംസകൾ നേർന്നു. സ്വാഗതസംഘം ചെയർമാൻ വെന്നിയൂർ ദേവൻ സ്വാഗതവും സെക്രട്ടറി സലാം കൂട്ടായി നന്ദിയും പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അനിൽ അമ്പാടി, ഹഷാദ് അമ്പയക്കുന്നുമ്മൽ എന്നിവർ അവതാരകരായിരുന്നു.
മുസ്തഫ പൂവത്തിങ്കലിന്റെ മാവേലി വേഷവും സാജൻ സജി, അലി അസ്കർ, മൻസൂർ എന്നിവരുടെ നേതൃത്വത്തിലുള്ള പുലികളിയും ഓണാഘോഷ പരിപാടികൾക്ക് ആവേശം പകർന്നു. റോസ്ലിൻ , സിമി, ആതിര, രാഗി, പ്രീതി, ബോനിമ, അലീന, നീരജ എന്നിവർ അവതരിപ്പിച്ച തിരുവാതിരയും അമേയ അനീഷ് നായർ, ഫാത്തിമ ഫൈസ, സാധിക വിജീഷ്, ഖദീജ താഹ, അയാന അനീഷ് നായർ, ഫാത്തിമ ഫൈഹ, തീർഥ സത്യൻ, ഈദൻ ജോർജ്, എവ്ലിൻ ജോർജ് എന്നിവരുടെ നൃത്തനൃത്യങ്ങളും വിവിധ കലാപരിപാടികളും ഹൃദ്യമായി. എസ്. ഹരികൃഷ്ണൻ, അനിൽ അമ്പാടി, സുൽഫി, ഷഫീഖ്, താജുദ്ദീൻ പത്തനാപുരം, ബിനു, രമേശ് മൂച്ചിക്കൽ, നസ് വ നിസാമുദ്ദീൻ, തീർഥ സത്യൻ, റോസ്ലിൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ആഘോഷത്തോടനുബന്ധിച്ച് ജല സംഘടിപ്പിച്ച സമ്മാനപദ്ധതിയിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.സാദിഖ് പരപ്പനങ്ങാടി, നൗഷാദ് പുതിയതോപ്പിൽ, ജാഫർ താനൂർ, മുനീർ നീരോൽപലം, സിയാദ് പുതുപ്പറമ്പിൽ, കണ്ണൻ, സുജിത്ത്, സമീർ പരപ്പനങ്ങാടി, വസീം മുക്കം, മാഹിൻ കൊല്ലം, സൽജിൻ, ബാലൻ, സതീശൻ കഴക്കൂട്ടം, സഞ്ജീവൻ ചെങ്ങന്നൂർ, വത്സരാജൻ, അഷറഫ് പാണ്ടിക്കാട്, ജോയ് ജോർജ് , ഷാജി കരുനാഗപ്പള്ളി, മോഹൻദാസ്, ഗഫൂർ പൊന്നാനി, അഭിലാഷ്, അലി, നജൂം, സുരേഷ്, ജിബിൻ, ഷാഫി പൊന്നാനി, ഫാറൂഖ് ചെട്ടിപ്പടി, ശ്രീജിത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.