ഓണം കാർഷിക സംസ്കൃതിയുടെ വീണ്ടെടുപ്പിന് പ്രചോദനമാകണം – മന്ത്രി പി. പ്രസാദ്
text_fieldsജീസാൻ: മലയാളിയുടെ സമത്വബോധത്തിെൻറ മഹാസന്ദേശം നൽകുന്ന ഓണം എല്ലാ അർഥത്തിലും കൃഷിയുമായി ബന്ധപ്പെട്ടതാണെന്നും ഓണസ്മൃതികൾ നമ്മുടെ കാർഷിക സംസ്കൃതിയുടെ വീണ്ടെടുപ്പിന് പ്രചോദനമാകുമ്പോഴേ അർഥപൂർണമാകുകയുള്ളൂവെന്നും കൃഷിമന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. ജീസാനിലെ പ്രവാസി മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ 'ജല' സംഘടിപ്പിച്ച വെർച്വൽ ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര പിന്നണി ഗായികയും നിയമസഭാംഗവുമായ ദലീമ ജോജോ 'ജല വെർച്വൽ ഓണം 2021' പരിപാടി ഉദ്ഘാടനം ചെയ്തു. ഓണ അനുഭവങ്ങൾ പങ്കുവെച്ചും ഓണപ്പാട്ടുകൾ പാടിയുമാണ് ദലീമ ജോജോ ഓൺലൈൻ ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്. പ്രസിഡൻറ് എം.കെ. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു.
നോർക്ക വൈസ് ചെയർമാൻ കെ. വരദരാജൻ മുഖ്യപ്രഭാഷണം നടത്തി. ജല കേന്ദ്ര കമ്മിറ്റി രക്ഷാധികാരി താഹ കൊല്ലേത്ത് ഓണസന്ദേശം നൽകി. ലോക കേരളസഭാംഗവും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. മുബാറക്ക് സാനി, റസൽ കരുനാഗപ്പള്ളി, ഡോ.ജോ വർഗീസ്, സണ്ണി ഓതറ, ഹനീഫ മൂന്നിയൂർ, ഫൈസൽ മേലാറ്റൂർ, മൊയ്തീൻ ഹാജി, മനോജ് കുമാർ, എസ്. സതീഷ് കുമാർ, അജിതൻ എന്നിവർ ആശംസകൾ നേർന്നു. അതിജീവനകാലത്തെ പ്രവാസജീവിത ദുരിതങ്ങളും നൊമ്പരങ്ങളും വിഷയമാക്കി ജല പ്രവർത്തകനായ റഫീഖ് വള്ളുവമ്പ്രം രചിച്ച മാപ്പിളപ്പാട്ട് വിഡിയോ ചടങ്ങിൽ പ്രകാശനം ചെയ്തു.
ഓണപ്പാട്ട്, തിരുവാതിര, സംഘനൃത്തം, നാടോടി നൃത്തം, ഗാനാലാപനം, മാപ്പിളപ്പാട്ട്, കവിതാലാപനം, നൃത്തനൃത്യങ്ങൾ തുടങ്ങി ജീസാനിലെ പ്രവാസി കലാകാരന്മാരും വിദ്യാർഥികളും ഓൺലൈനിൽ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷ പരിപാടികൾക്ക് മികവേകി. അബു അരീഷ് കിങ് ഫഹദ് ആശുപത്രിയിലെ മലയാളി നഴ്സുമാർ തിരുവാതിരയും ജീവനക്കാർ നാടൻ പാട്ടും അവതരിപ്പിച്ചു. മൊയ്തീൻ കോയ, സമീർ കൂട്ടായി, നൗഷാദ് താന്നിക്കാട് എന്നിവർ മാപ്പിളപ്പാട്ടുകൾ ആലപിച്ചു. അജയൻ പള്ളിനാട് കൊടുങ്ങല്ലൂർ നാടൻപാട്ട് അവതരിപ്പിച്ചു. മലയാളം മിഷൻ വിദ്യാർഥികളായ ഹൃദയ് ദേവദത്തൻ, സാധിക വിജീഷ്, ഖദീജ താഹ, അലോന സൂസൻ അനൂപ്, ഈഡൻ തോമസ് ജോർജ്, അനാമിക ബിജു ചെറിയാൻ, എവിലിൻ ജോർജ്, ഗൗരി നന്ദന, സീബർട്ട് ഷീൻസ്, ലക്ഷ്മി നന്ദന, സ്റ്റുവർട്ട് ഷീൻസ്, സുമ ദീപക് കുമാർ, ദേവിക ദീപക് കുമാർ എന്നിവർ വിവിധ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. വിഷ്ണുനാഥ് പാലക്കാട്, ഇഷ ഷാസമാൻ, സ്റ്റീവ് റെക്സ്, പങ്കജാക്ഷൻ, സജീവ്, സൗമ്യ, സാധിക, ജെലീനിയ, ഒലീവിയ എന്നിവർ ഗാനങ്ങളാലപിച്ചു. ആയിഷ ജുമാന അൻവർഷാ, ദേവിക ദീപക് കുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി വെന്നിയൂർ ദേവൻ സ്വാഗതവും സലാം കൂട്ടായി നന്ദിയും പറഞ്ഞു. ഡോ. രമേശ് മൂച്ചിക്കൽ, ഡോ. റെനീല പത്മനാഭൻ, എ. ലീമ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.