'നമ്മൾ ചാവക്കാട്ടുകാർ' കുടുംബ സംഗമവും ഓണാഘോഷവും
text_fieldsറിയാദ്: 'നമ്മൾ ചാവക്കാട്ടുകാർ' സൗദി ചാപ്റ്റർ കുടുംബസംഗമവും ഓണാഘോഷവും റിയാദിലെ ലുലു അൽ-ശർഖ് ഇസ്തിറാഹയിൽ നടന്നു.
വിവിധ മത്സരങ്ങൾ, ലൈവ് ഓർക്കസ്‌ട്ര മ്യൂസിക് ഇവൻറ്, ഗസൽ സന്ധ്യ, ഓണസദ്യ തുടങ്ങിയവ ഉണ്ടായിരുന്നു. മത്സരയിനങ്ങൾ പെനാൽറ്റി ഷൂട്ടൗട്ടോടെ കെ.പി. സുബൈർ ഒരുമനയൂർ ഉദ്‌ഘാടനം ചെയ്തു.
അഷ്‌കർ അഞ്ചങ്ങാടി, ഫവാദ് കറുകമാട്, റഹ്മാൻ തിരുവത്ര, സത്താർ പാലയൂർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഫസ്‌ന ഷാഹിദ്, ജിബി ഇക്ബാൽ, റെജി ഫായിസ്, അൻസ ആരിഫ്, ഷെഹല, ലന ഇക്ബാൽ, അയിഷ സിറാജ്, ഷാസാദ് ഷാഹിദ്, ഫഹീം, അജ്‌വ, ഹവ്വ, അയിഷ ആരിഫ്, ലാമിസ് ഇക്ബാൽ, സഹദ്, നാദിർഷ, ഫവാദ്, ആരിഫ്, മസ്ഹർ, ഷാഹിദ് എന്നിവർ വിവിധ മത്സരങ്ങളിൽ വിജയിച്ചു.
ഗ്ലോബൽ കൺവീനർ ഷാജഹാൻ ചാവക്കാടിന്റെ ആമുഖ പ്രസംഗത്തോടെ തുടങ്ങിയ സാംസ്കാരിക സമ്മേളനം റിയാദ് മീഡിയ ഫോറം വൈസ് പ്രസിഡന്റ് ഷിബു ഉസ്മാൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ആരിഫ് വൈശ്യം വീട്ടിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഷാജഹാൻ കൈതമുക്ക് നന്ദിയും പറഞ്ഞു. ഫായിസ് ബീരാൻ, നാദിർഷ പാലയൂർ, ഷെഫീർ അഞ്ചങ്ങാടി എന്നിവർ സംസാരിച്ചു. ബ്രൗൺ സാൻഡ് ഇവന്റ്സിന്റെ കീഴിൽ ലൈവ് ഓർക്കസ്‌ട്ര ഗാനമേളയും, ഗസൽ സന്ധ്യയും അരങ്ങേറി. കലാസാംസ്കാരിക കൺവീനർ യൂനസ് പടുങ്ങൽ, സിദ്ദീഖ് അകലാട്, സിറാജുദ്ദീൻ ഓവുങ്ങൽ, ഇഖ്ബാൽ പാലയൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.