ജിദ്ദ ആലുവ കൂട്ടായ്മ ഓണം ആഘോഷിച്ചു
text_fieldsജിദ്ദ: കരിന്തലക്കൂട്ടം നാടന്‍ കലാരൂപമവതരിപ്പിച്ച് ജിദ്ദ ആലുവ കൂട്ടായ്മ പ്രഥമ ഓണാഘോഷം സംഘടിപ്പിച്ചു. കരിന്തലക്കൂട്ടം നാടൻ കലാരൂപത്തിന് ഗായിക കലാഭവൻ ധന്യ പ്രശാന്ത് നേതൃത്വം നല്കി. നാടന്‍ പാട്ടുകള്‍ക്ക് അകമ്പടിയായി സിമി അബ്ദുല്‍ഖാദര്‍, ഫാത്തിമ അബ്ദുല്‍ഖാദര്‍, അൻവർ തോട്ടുമ്മുഖം, കലാം എടയാർ, ഹാരിസ് എന്നിവരും കുമാർ, സുരേഷ്, അൻസാർ, ഗഫ്ഫാർ എന്നിവർ ലൈവ് ഓർക്കസ്ട്രയും ചെയ്തു. ജനറൽ സെക്രട്ടറി സുബൈർ മുട്ടം അവതരിപ്പിച്ച വെളിച്ചപ്പാട് ജിദ്ദയിലെ ആസ്വാദകർക്ക് വേറിട്ട അനുഭവമായി. കരോക്കെ ഗാനമേളയിൽ അമാന്‍ ഫൈസല്‍, ഫാത്തിമ ഖാദർ, സിമി ഖാദർ, ഷാഹില്‍, മുഹ്സില ഷിനു. എന്നിവര്‍ ഗാനങ്ങൾ ആലപിച്ചു.
ഹാഷിം ഓണ കവിത അവതരിപ്പിച്ചു. യാസിന് ഹാഷിം, ജോഷില ഹാഷിം എന്നിവര്‍ നൃത്തം അവതരിപ്പിച്ചു. ചടങ്ങുകള്‍ രക്ഷാധികാരി അബ്ദുല്‍ റഷീദ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സുബൈര്‍ മുട്ടം അധ്യക്ഷത വഹിച്ചു. നാട്ടിൽ അവധിയിലുള്ള കൂട്ടായ്മ പ്രസിഡന്റ് പി.എം. മായിൻകുട്ടി ശബ്ദസന്ദേശത്തിലൂടെ പരിപാടികൾക്ക് ആശംസകൾ അറിയിച്ചു. ആക്ടിങ് പ്രസിഡന്റ് അന്‍ഫല്‍ ബഷീര്‍ സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു. പ്രോഗ്രാം കോഓഡിനേറ്റർ കലാം എടയാറിന്റെ നേതൃത്വത്തിൽ സുബൈർ മത്താശ്ശേരി, ഡോ. സിയാവുദ്ധീൻ, ഹാഷിം കുന്നുകര, അബ്ദുൽഖാദർ, അൻവർ തോട്ടുമുഖം, അൻഫൽ, ഹിഷാം ഇബ്രാഹിം, ഷജീര്‍ പുറയാർ, ശിഹാബുദ്ദീൻ തായിക്കാട്ടുകര തുടങ്ങിയവര്‍ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.