കേളി ഓണം ആഘോഷിച്ചു
text_fieldsറിയാദ്: കേളി കലാസാംസ്കാരിക വേദി ബദീഅ ഏരിയ കമ്മിറ്റിയുടെ ബദീഅ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം നടന്നു. 'കേളി പൊന്നോണം 2022' എന്ന ശീർഷകത്തിൽ വർണാഭമായ ആഘോഷമാണ് എക്സിറ്റ് 28ലെ ഓഡിറ്റോറിയത്തിൽ അരങ്ങേറിയത്.മലസ് ഏരിയ പ്രസിഡന്റ് നൗഫൽ പൂവകുറിശ്ശിയുടെ മാജിക് ഷോ, സിനിമ പിന്നണി ഗായകൻ നബീൽ അസീസും സംഘവും ഒരുക്കിയ ഗാനമേള, റിയാദ് മെഹ്ഫിൽ ഗസൽ പൂക്കൾ, പുലിക്കളി, കുട്ടികളുടെ നൃത്തനൃത്യങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് നിറവേകി. കേളി പ്രവർത്തകർ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ പരിപാടിക്ക് കൊഴുപ്പേകി.
സാംസ്കാരിക സമ്മേളനം എഴുത്തുകാരി സബീന എം. സാലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഏരിയ പ്രസിഡന്റ് കെ.വി. അലി അധ്യക്ഷത വഹിച്ചു.കേന്ദ്ര രക്ഷാധികാരി സമിതി സെക്രട്ടറി കെ.പി.എം. സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, കൊബ്ലാൻ സെയിൽസ് എക്സിക്യൂട്ടിവ് മാനേജർ സിദ്ദീഖ് അഹമ്മദ്, അസാഫ് പ്രതിനിധി ചന്ദ്രൻ തെരുവത്ത്, ജെസ്‌കോ പൈപ്പ് എം.ഡി ബാബു വഞ്ചിപ്പുര, ജെസ്‌കോ ലീഗൽ അഡ്വൈസർ അഹമ്മദ് ഖഹ്താനി, അഫക്ക് നൂൺ പ്രതിനിധി പ്രസാദ് വഞ്ചിപ്പുര, ബരീഖ് അൽ-ഖിമം സെക്യൂരിറ്റി സിസ്റ്റം എം.ഡി ലത്തീഫ് കൂളിമാട്, സംഘാടക സമിതി ചെയർമാൻ സത്യവാൻ, കേന്ദ്ര ബദീഅ രക്ഷാധികാരി സെക്രട്ടറി മധു ബാലുശ്ശേരി, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവർ സംസാരിച്ചു.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ മധു പട്ടാമ്പി, മധു ബാലുശ്ശേരി, പ്രദീപ് ആറ്റിങ്ങൽ, സംഘാടക സമിതി ഭാരവാഹികളായ സത്യവാൻ, എ. വിജയൻ, ഹക്കീം, പ്രസാദ് വഞ്ചിപ്പുര, സുധീർ സുൽത്താൻ, മുസ്തഫ, ജാർനെറ്റ് നെൽസൺ, കെ.എൻ. ഷാജി, സരസൻ, രഞ്ജിത്ത്, നിയാസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം സ്വാഗതവും സംഘാടക സമിതി കൺവീനർ റഫീഖ് പാലത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.