'ഒരു നൂറ്റാണ്ട് തികയുന്ന മലബാർ സമരം': കെ.എം.സി.സി ചർച്ച സദസ്സ്
text_fieldsറിയാദ്: ഇന്ത്യയുടെ മഹത്തായ ചരിത്രത്തെ എത്ര തന്നെ വികലമാക്കാൻ ശ്രമിച്ചാലും ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠരായ ചരിത്ര പുരുഷന്മാരെ അവഗണിക്കാനാവില്ലെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി 'ഒരു നൂറ്റാണ്ട് തികയുന്ന മലബാർ സമരം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ച സദസ്സിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയ മലബാർ സമരം ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. ചരിത്രത്തെ വികലമാക്കി മാറ്റാനുള്ള ഐ.സി.എച്ച്.ആർ ശ്രമം അത്യന്തം അപലപനീയമാണെന്നും പ്രതിലോമകാരികളായ ഉദ്യോഗസ്ഥരെ തലപ്പത്ത് പ്രതിഷ്ഠിച്ച് ചരിത്ര കൗൺസിലിനെ തങ്ങളുടെ ചട്ടുകമാക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. ബത്ഹ അപ്പോളോ ഡിമോറയിൽ സംഘടിപ്പിച്ച പരിപാടിയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് കോങ്ങാട് വിഷയാവതരണം നടത്തി. റഷീദ് അലി (സിജി), യു.പി. മുസ്തഫ, ജലീൽ ആലുവ എന്നിവർ സംസാരിച്ചു. ബാവ താനൂർ സ്വാഗതവും കെ.ടി. അബൂബക്കർ നന്ദിയും പറഞ്ഞു. മുജീബ് ഉപ്പട, മാമുക്കോയ പാലക്കാട്, അബ്ദുറഹ്മാൻ ഫറോക്ക്, റസാഖ് വളക്കൈ, നൗഷാദ് ചക്കീരി, സഫീർ തിരൂർ, ഷംസു പെരുമ്പട്ട, അലി വയനാട്, റഹീം ക്ലാപ്പന, മുസ്തഫ വെളൂരാൻ, മുഹമ്മദ് കണ്ടകൈ, കുഞ്ഞിപ്പ തവനൂർ, ബഷീർ വല്ലാഞ്ചിറ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.