Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘അ​തി​ജ​യി​ക്കാം...

‘അ​തി​ജ​യി​ക്കാം മ​ന​ക്ക​രു​ത്തി​ലൂ​ടെ’​ഒാ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ്​

text_fields
bookmark_border
‘അ​തി​ജ​യി​ക്കാം മ​ന​ക്ക​രു​ത്തി​ലൂ​ടെ’​ഒാ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ്​
cancel
camera_alt???????? ???? ????????????????????? ?????????? ??.???.???.??? ???????? ?????????? ??????????? ???????????????? ???????? ????????????? ????????

റി​യാ​ദ്: റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കോ​വി​ഡ് കാ​ല പ്ര​വ​ർ​ത്ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​ യി ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ്​ ക്ലാ​സു​ക​ൾ തു​ട​രു​ന്നു. പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ. കു​ഞ്ഞാ​ ലി​ക്കു​ട്ടി, സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ എ​ന്നി​വ​രു​മാ​യു​ള്ള ഓ​ൺ​ലൈ​ൻ സം​വാ​ദ​ങ്ങ​ൾ​ക്കു​ശേ​ഷം, റി​യാ​ദി​ലെ പ്ര​വാ​സി​ക​ൾ​ക്കാ​യി ‘അ​തി​ജ​യി​ക്കാം മ​ന​ക്ക​രു​ത്തി​ലൂ​ടെ’​എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഡോ. ​പോ​ളി​​െൻറ കൗ​ൺ​സ​ലി​ങ്​ ക്ലാ​സ് സൂം ​ക്ലൗ​ഡ് മീ​റ്റി​ങ് ആ​പ്​ വ​ഴി സം​ഘ​ടി​പ്പി​ച്ചു.


കോ​വി​ഡ് കാ​ല​ത്തെ ഭീ​തി​യി​ൽ​നി​ന്നും പ്ര​വാ​സി സ​മൂ​ഹ​ത്തെ മാ​റ്റി ആ​ത്മ​വി​ശ്വാ​സ​വും ഊ​ർ​ജ​സ്വ​ല​ത​യും ഉ​ള്ള ആ​ളു​ക​ളാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ക്ലാ​സി​ൽ മ​ന​സ്സി​​െൻറ ര​സ​ത​ന്ത്ര​ത്തെ​ക്കു​റി​ച്ചും കോ​വി​ഡ് കാ​ല​ത്ത് മാ​ന​സി​ക ശാ​രീ​രി​ക ആ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കാ​ൻ വേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ജീ​വി​ത​ത്തി​ൽ പാ​ലി​ക്കേ​ണ്ട ചി​ട്ട​ക​ളെ​ക്കു​റി​ച്ചും ഡോ. ​പോ​ൾ സം​സാ​രി​ച്ചു.


മ​ന​സ്സും ശ​രീ​ര​വും എ​പ്പോ​ഴും പോ​സി​റ്റി​വാ​യി നി​ല​നി​ർ​ത്തു​ക​യും ശു​ഭ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചി​ന്ത നി​റ​ക്കു​ക​യും നെ​ഗ​റ്റി​വ് വാ​ർ​ത്ത​ക​ളി​ൽ​നി​ന്ന് അ​ക​ന്നു നി​ൽ​ക്കു​ക​യും ചെ​യ്യാ​നും അ​ദ്ദേ​ഹം ഉ​പ​ദേ​ശി​ച്ചു. തു​ട​ർ​ന്ന് ആ​ളു​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കി. സു​ഹൈ​ൽ കൊ​ടു​വ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സി.​പി. മു​സ്ത​ഫ, ജ​ലീ​ൽ തി​രൂ​ർ, സി​ദ്ദീ​ഖ് തു​വ്വൂ​ർ, മു​ജീ​ബ് ഉ​പ്പ​ട, ഷാ​ഹി​ദ് മാ​സ്​​റ്റ​ർ, സ​ഫീ​ർ തി​രൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഷ​ഫീ​ഖ് കൂ​ടാ​ളി സ്വാ​ഗ​ത​വും ശാ​ഹു​ൽ ചെ​റൂ​പ്പ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsonline counciling
News Summary - online counciling-saudi-gulf news
Next Story