അമ്പത് ശതമാനത്തിലധികം സ്വദേശികള്‍ പത്രം വായിക്കുന്നത് ഓണ്‍ലൈനില്‍ -സര്‍വെ
text_fieldsജിദ്ദ: രാജ്യത്ത് അമ്പത് ശതമാനത്തിലധികം സ്വദേശികള്‍ പത്രം വായിക്കുന്നത് ഓണ്‍ലൈനില്‍ എന്ന് സര്‍വെ. കിങ് അബ്ദുല്‍ അസീസ് ദേശീയ ഡയലോഗ് സെന്‍ററാണ് സ്വദേശികള്‍ക്കിടയിലെ പത്രവായന സംബന്ധിച്ച് അഭിപ്രായ സര്‍വേ നടത്തിയത്. 1016 സ്വദേശികള്‍ പങ്കെടുത്ത സര്‍വേയില്‍ 55 ശതമാനം പുരുഷന്മാരും 45 ശതമാനം സ്ത്രീകളുമാണ്.
വായനയില്‍ ഇ പേപ്പറാണ് മുന്നിട്ട് നില്‍ക്കുന്നത്. 53ശതമാനം പേര്‍ ഇ പേപ്പറും 23 ശതമാനം പേര്‍ അച്ചടി മാധ്യമങ്ങളും വായിക്കുന്നു.
16 ശതമാനം പേര്‍ രണ്ടും വായിക്കുന്നുണ്ട്. 39 ശതമാനം പേര്‍ ദിവസേനയുള്ള പത്രവായനക്ക് വലിയ പ്രാധാന്യം കൊടുക്കുന്നില്ളെന്നും 23 ശതമാനം എപ്പോഴും താല്‍പര്യം കാണിക്കുന്നതായും സര്‍വേയില്‍ വ്യക്തമായി. 35.5 ശതമാനം പേര്‍ വാര്‍ത്തകളറിയാന്‍ ടെലിവിഷന്‍ ചാനലുകളെയാണ് ആശ്രയിക്കുന്നത്.
നാല് ശതമാനമാളുകള്‍ റോഡിയോയും. 22 ശതമാനം സ്നാപ്പ് ഷോട്ട് വഴിയും 20 ശതമാനം ട്വിറ്ററും 12 ശതമാനം വാട്ട്സ് ആപ് വഴിയും വാര്‍ത്തകളറിയുന്നവരാണ്. സ്ത്രീകളില്‍ 52 ശതമാനം ഇ പേപ്പറിന് മുന്‍ഗണന നല്‍കുന്നു. 25 ശതമാനം സ്ത്രീകള്‍ മാത്രമാണ് അച്ചടി മാധ്യമങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത്.
പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ ഇ പേപ്പര്‍ വായനക്ക് മുന്‍ഗണന നല്‍കുന്നു, 54 ശതമാനം. പുരുഷന്മാരില്‍ അച്ചടിമാധ്യമ വായനക്ക് മുന്‍ഗണന നല്‍കുന്നവര്‍ സ്ത്രീകളേക്കാള്‍ കുറവാണ്, 22 ശതമാനം. പ്രായമനുസരിച്ചുള്ള സര്‍വേയില്‍ 50 ശതമാനത്തില്‍ മുകളിലുള്ളവരില്‍ 43 ശതമാനം അച്ചടി മാധ്യമങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. 20 നും 30 നുമിടയിലെ യുവാക്കളില്‍ 70 ശതമാനം ഇ പേപ്പര്‍ വായിക്കുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.