തുറമുഖങ്ങളിലേക്ക് പ്രവേശിക്കാൻ ട്രക്കുകൾക്ക് ഓൺലൈൻ പെർമിറ്റ് നിർബന്ധം
text_fieldsപി.കെ. സിറാജ്
ജിദ്ദ: സൗദിയിലെ തുറമുഖങ്ങളിലേക്ക് പ്രവേശിക്കാൻ ട്രക്കുകൾക്ക് ഓൺലൈൻ പെർമിറ്റ് നിർബന്ധമാക്കുന്നു. ആദ്യഘട്ടത്തിൽ നവംബർ ഒന്നു മുതൽ ജിദ്ദ തുറമുഖത്താണ് പദ്ധതി നടപ്പാക്കുന്നത്.
തുറമുഖ അതോറിറ്റിയുടെ ഓൺലൈൻ പ്ലാറ്റ്ഫോം (ഫസ്ഹ്) വഴി പെർമിറ്റെടുക്കുന്ന ട്രക്കുകൾക്ക് മാത്രമാണ് പ്രവേശനാനുമതി. ജിദ്ദ ഇസ്ലാമിക് പോർട്ടിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ട്രക്കുകൾക്കും നവംബർ ഒന്നു മുതൽ ഫസഹ് ഓൺലൈൻ പ്ലാറ്റ്ഫോം വഴി അപ്പോയൻറ്െമൻറ് എടുക്കേണ്ടതാണ്. ജനറൽ പോർട്ട്സ് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തന്ത്രപ്രധാനമായ വാണിജ്യകേന്ദ്രമെന്നനിലയിൽ ജിദ്ദ ഇസ്ലാമിക് പോർട്ടിെൻറ സ്ഥാനം വർധിപ്പിക്കുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിഷ്കാരം. അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ തുറമുഖത്തിെൻറ പ്രവർത്തന ക്ഷമത വർധിപ്പിക്കുക, ട്രക്കുകളുടെ കാത്തിരിപ്പ് സമയം കുറക്കുക. തുറമുഖ മേഖലക്ക് ചുറ്റുമുള്ള ഗതാഗതക്കുരുക്ക് കുറക്കുക, തുറമുഖത്തിെൻറ പ്രവർത്തനം 24 മണിക്കൂറും നിലനിർത്തുക തുടങ്ങിയവയാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്.
കസ്റ്റംസ് ഉപഭോക്താക്കളും ട്രാൻസ്പോർട്ട് കമ്പനികളും ഫസഹ് പ്ലാറ്റ്ഫോം വഴി അപ്പോയൻറ്മെൻറ് എടുക്കുണം. അനുവദിച്ചിട്ടുള്ള തീയതിയും സമയവും പാലിച്ച് കൊണ്ടായിരിക്കണം ഡ്രൈവർമാർ ട്രക്കുകളുമായി തുറമുഖത്തേക്ക് എത്തേണ്ടത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ആഗസ്റ്റ് 11 മുതൽ ഭാഗികമായി ഇതു പ്രവർത്തിച്ചു തുടങ്ങി. ചരക്ക് നീക്കത്തിെൻറ ആഗോള ഹബ്ബായി സൗദിയെ മാറ്റുമെന്ന് നേരത്തേ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ ഭാഗമായി രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.