ഒാൺൈലൻ സ്വദേശിവത്കരണം: ഇന്ത്യൻ തൊഴിലാളികളെയും ബാധിക്കും
text_fieldsറിയാദ്: സൗദിയിൽ കാള്‍ സെൻററുകളിലെ ജോലിയിലും കസ്റ്റമർ സർവിസുകളിലും ഏർപ്പെടുത്തിയ സ്വദേശിവത്കരണം ഇന്ത്യൻ പ്രവാസികളെയും ബാധിക്കും. നിലവിൽ സൗദിയിലേക്കുള്ള ഇന്ത്യൻ കാൾ സെൻറർ ഓഫിസുകളും ഇതോടെ നിർത്തേണ്ടിവരും. കാൾ സെൻറർ ഉൾപ്പെടെ ഒാൺലൈൻ കസ്റ്റമർ കെയർ ജോലികളിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഇനിമുതൽ ഇൗ ജോലികളിൽ നൂറു ശതമാനവും സ്വദേശികളെ മാത്രമേ നിയമിക്കാവൂ. സൗദിയിലെ കാള്‍ സെൻററുകള്‍ വഴി കസ്റ്റമര്‍ കെയര്‍ ജോലികള്‍ വിദേശരാജ്യങ്ങളിലേക്ക് ഔട്ട്സോഴ്സ് ചെയ്യുന്ന രീതിക്ക് വിലക്കേര്‍പ്പെടുത്തിയതായും മാനവവിഭവ ശേഷി മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍റാജിഹി അറിയിച്ചിരുന്നു.
നിലവില്‍ ഇന്ത്യ, പാകിസ്താന്, അമേരിക്ക, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് സൗദിയിലെ വിവിധ കസ്റ്റമര്‍ കെയര്‍ സേവനങ്ങളുമായി ബന്ധപ്പെട്ട കാള്‍ സെൻററുകള്‍ ഔട്ട്സോഴ്സ് ചെയ്തിരിക്കുന്നത്. ഈ രാജ്യങ്ങളിലെ കാള്‍ സെൻററുകളില്നിന്നാണ് ടെലിഫോണ്‍ വഴിയും മറ്റ് ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ വഴിയും കസ്റ്റമര്‍ കെയര്‍ സേവനങ്ങള്‍ നല്‍കുന്നത്. പുതിയ തീരുമാനത്തോടെ ഇന്ത്യയില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന നിരവധി കാള്‍ സെൻററുകള്‍ക്ക് അവസാനമാവും. ഫോണ്‍ കാളുകള്‍, ഇ-മെയിലുകള്‍, ഓണ്‍ലൈന്‍ ചാറ്റുകള്‍, സമൂഹമാധ്യമ ആശയവിനിമയങ്ങള്‍ തുടങ്ങി കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട എല്ലാ കാള്‍ സെൻറര്‍ പ്രവർത്തനങ്ങളും ഇതിെൻറ പരിധിയിൽ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.