മനുഷ്യർ പ്രകൃതിയോട് വിനയമുള്ളവരാവുക –സി.ആർ. നീലകണ്ഠൻ
text_fieldsജിദ്ദ: മനുഷ്യർ പ്രകൃതിയോട് വിനയമുള്ളവരാവേണ്ടവരാണെന്നും പരിസ്ഥിതിയുടെ ജൈവികത കാത്തുസൂക്ഷിക്കാൻ അത് അനിവാര്യമാണെന്നും പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ അഭിപ്രായപ്പെട്ടു. തനിമ ജിദ്ദ നോർത് നടത്തിവരുന്ന ‘പരിസ്ഥിതിയുടെ സുസ്ഥിതിക്കായ് നാം ഒന്നിച്ചൊരുമിച്ച്’ എന്ന കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ വെബിനാർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസന്ദർഭങ്ങളിലായി നമുക്ക് ലഭിച്ച പ്രകൃതി ദുരന്തങ്ങളുടെ സൂചനകൾ നാം ഇപ്പോഴും അവഗണിക്കുകയാണ്.
മാറിവരുന്ന ഭരണകൂടങ്ങൾ പരിസ്ഥിതിക്ക് അനുകൂലമായ നിലപാടെടുക്കുന്നതിൽ പരാജയപ്പെടുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജൂൺ അഞ്ച് മുതൽ 25 വരെ നടത്തുന്ന കാമ്പയിൻ ഉദ്ഘാടനം തനിമ രക്ഷാധികാരി സി.എച്ച്. ബഷീർ നിർവഹിച്ചു. വെബിനാർ ചർച്ചകൾ, പ്രമുഖരുടെ സന്ദേശങ്ങൾ, സ്ലൈഡുകൾ പ്രചരിപ്പിക്കൽ തുടങ്ങി വിവിധ പരിപാടികൾ നടത്തിവരുന്നതായി കാമ്പയിൻ കോഒാഡിനേറ്റർ മുഹമ്മദ് അലി പട്ടാമ്പി അറിയിച്ചു. പരിപാടിക്ക് ഉമറുൽ ഫാറൂഖ് പാലോട് നേതൃത്വം നൽകി. അബ്ദുസ്സുബ്ഹാൻ ഖിറാഅത്ത് നിർവഹിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.