വ്യാപാര സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലുകള്‍ മാത്രം
text_fieldsജിദ്ദ: രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക് ബില്ലുകള്‍ സജ്ജീകരിക്കണമെന്ന് സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റിയുടെ മുന്നറിയിപ്പ്. ഡിസംബർ നാലുവരെയാണ് അതോറിറ്റി സമയം കൊടുത്തത്. അതിനുശേഷം പരിശോധന ശക്തമാക്കുമെന്നും മുന്നറിയിപ്പ് നൽകി. പേപ്പർ ബില്ലുകൾക്ക് ഇതിനുശേഷം നിയമ സാധുതയുണ്ടാകില്ല. ബില്ലുകളിൽ ക്യു.ആർ കോഡും നിർബന്ധമാണ്. സകാത്ത് ആന്‍ഡ് ടാക്സ് അതോറിറ്റിയുടെ ഓൺലൈൻ സംവിധാനത്തിലേക്ക് ഉപയോഗപ്പെടുത്താനാണ് പുതിയ നീക്കം.
വ്യാപാര രംഗത്തെ നികുതിവെട്ടിപ്പ് തടയുക, വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ഉല്പന്നങ്ങളുടെ വിൽപന തടയൽ, അമിത വിലയും വ്യാജ ഓഫറുകളും കണ്ടെത്തുക എന്നിവയും പുതിയ പദ്ധതിയുടെ ലക്ഷ്യമാണ്. നിലവിൽ സൗദിയിൽ ഉയർന്ന നിലവാരത്തിലുള്ള കടകളിലെല്ലാം ഇലക്ട്രോണിക് ബില്ലുകളും ഇൻവോയ്സുകളും പ്രാബല്യത്തിലുണ്ട്. താഴേ തട്ടുവരെ ഇതെത്തിക്കുകയാണ് പുതിയ ലക്ഷ്യം. ബില്ലില്‍ നികുതി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഓരോ സ്ഥാപനത്തിെൻറയും സ്വഭാവത്തിനനുസരിച്ചുള്ള വിവരങ്ങൾ ബില്ലിലുണ്ടായിരിക്കണം. ഇലക്ട്രോണിക് ബില്ലിങ് സംവിധാനം ഇൻറര്‍നെറ്റുമായി ബന്ധിപ്പിക്കുകയും വേണം. ഇവ മന്ത്രാലയത്തിെൻറ നികുതി സംവിധാനങ്ങളുമായി ബന്ധിപ്പിക്കും. ഇതോടെ നികുതി വെട്ടിപ്പ് തടയാനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.