ബസുകളിൽ പകുതി യാത്രക്കാർ മാത്രം
text_fieldsജിദ്ദ: ബസുകളിലെ യാത്രക്കാരുടെ എണ്ണം ഉൾക്കൊള്ളാൻ കഴിയുന്നതിെൻറ 50 ശതമാനത്തിൽ കവിയാൻ പാടില്ലെന്ന് പൊതുഗതാഗത അതോറിറ്റി വക്താവ് സ്വാലിഹ് ഇബ്രാഹിം അൽസുവൈദ് വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങൾ അറിയിക്കാനുള്ള വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഞായറാഴ്ച മുതൽ കോവിഡ് വാക്സിൻ രണ്ട് ഡോസുമെടുത്തവർക്കു മാത്രമാണ് പൊതുഗതാഗത സൗകര്യം ഉപയോഗിക്കാൻ അനുമതി.
ബസുകളിലും ട്രെയിനുകളിലും ആരോഗ്യ മുൻകരുതൽ പാലിക്കുന്നുണ്ടോയെന്ന നിരീക്ഷണം തുടരും.
ബസുകൾക്ക് പുറമെ, ബോട്ടുകളിലും ട്രെയിനുകളിലെ ഇക്കണോമി ക്ലാസുകളിലും യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിൽ കവിയാൻ പാടില്ല. ഗതാഗത പ്രവർത്തനങ്ങളിലേർപ്പെടാൻ ലൈസൻസുള്ള എല്ലാസ്ഥാപനങ്ങളും പൊതുജനാരോഗ്യ അതോറിറ്റി അംഗീകരിച്ച എല്ലാ പ്രതിരോധ നടപടികളും പാലിച്ചിരിക്കണമെന്നും പൊതുഗതാഗത അതോറിറ്റി വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.