Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉ​മ്മ​ൻ ചാ​ണ്ടി...

ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം

text_fields
bookmark_border
oommen chandy
cancel

കെ.​എം.​സി.​സി

ജി​ദ്ദ: ഉ​മ്മ​ൻ ചാ​ണ്ടി രാ​ഷ​ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് മാ​നു​ഷി​ക മു​ഖം ന​ൽ​കി​യ നേ​താ​വാ​യി​രു​ന്നു എ​ന്ന് ജി​ദ്ദ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച അ​നു​സ്​​മ​ര​ണ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‘ക​രു​ണ​യു​ടെ കാ​വ​ലാ​ൾ​ക്ക് ക​ണ്ണീ​ർ​പ്പൂ​ക്ക​ൾ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി എ​സ്.​ടി.​യു സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. റ​ഹ്​​മ​ത്തു​ല്ല ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ് അ​ഹ്​​മ​ദ് പാ​ള​യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് കെ.​ടി.​എ. മു​നീ​ർ, വേ​ങ്ങ​ര മ​ണ്ഡ​ലം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ലി അ​ക്ബ​ർ, സി​ഫ് പ്ര​സി​ഡ​ൻ​റ്​ ബേ​ബി നീ​ലാ​മ്പ്ര, സ​ക്കീ​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ, സ​ത്താ​ർ (ന്യൂ ​ഏ​ജ് ഫോ​റം), വി.​പി. മു​സ്ത​ഫ, നാ​സ​ർ എ​ട​വ​ന​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. നി​സാം മ​മ്പാ​ട്, സി.​കെ. റ​സാ​ഖ്, പി.​സി.​എ. റ​ഹ്​​മാ​ൻ, ഇ​സ്മാ​ഈ​ൽ മു​ണ്ട​ക്കു​ളം, എ.​കെ. ബാ​വ, ല​ത്തീ​ഫ് മു​സ്‍ലി​യാ​ര​ങ്ങാ​ടി, നാ​സ​ർ മ​ച്ചി​ങ്ങ​ൽ, ഷൗ​ക്ക​ത്ത് ഞാ​റ​ക്കോ​ട​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ജി​ദ്ദ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി സ്മ​ര​ണ അ​ഡ്വ. റ​ഹ്​​മ​ത്തു​ല്ല ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഒ.​ഐ.​സി.​സി ദ​ക്ഷി​ണ മേ​ഖ​ല

അ​ബ്ഹ: ഒ.​ഐ.​സി.​സി ദ​ക്ഷി​ണ മേ​ഖ​ല ക​മ്മി​റ്റി വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ക​ക്ഷി​രാ​ഷ്​​ട്രീ​യ ഭേ​ദ​മെ​ന്യേ ഖ​മീ​സ് മു​ശൈ​ത്തി​ലെ പ്ര​വാ​സി സ​മൂ​ഹം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. ദ​ക്ഷി​ണ മേ​ഖ​ല ഒ.​ഐ.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഖ​മീ​സ് മു​ശൈ​ത്ത് ജൂ​ബി​ലി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മേ​ഖ​ല പ്ര​സി​ഡ​ൻ​റ്​ അ​ഷ്റ​ഫ് കു​റ്റി​ച്ച​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബാ​ബു പ​ര​പ്പ​ന​ങ്ങാ​ടി, സു​രേ​ഷ് മാ​വേ​ലി​ക്ക​ര, മ​നാ​ഫ് പ​ര​പ്പി​ൽ, ഫാ​രി​സ് കോ​ട്ട​ക്ക​ൽ, ബ​ഷീ​ർ മു​ന്നി​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്ര​കാ​ശ​ൻ നാ​ദാ​പു​രം സ്വാ​ഗ​ത​വും ബി​ജു യാ​ക്കോ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

ഒ.​ഐ.​സി.​സി സൗ​ദി ബി​ഷ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. മേ​ഖ​ല വൈ​സ്​ പ്ര​സി​ഡ​ൻ​റ് ഈ​ശോ കു​ര്യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ൻ​റ് മോ​ൻ​സി ജോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്, ഹം​സ ഉ​മ​ർ, യാ​സ് ക്ല​ബ് പ്ര​സി​ഡ​ൻ​റ് ര​തീ​ഷ് ബാ​ബു​വും ബി​ഷ​യി​ലെ സാം​സ്കാ​രി​ക സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സെ​ക്ര​ട്ട​റി ഹു​സൈ​ൻ സ്വാ​ഗ​ത​വും ബി​ജു കാ​ര​മൂ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഒ.​ഐ.​സി.​സി ദ​ക്ഷി​ണ മേ​ഖ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ​ത്തി​ൽ അ​ഷ്റ​ഫ് കു​റ്റി​ച്ച​ൽ സം​സാ​രി​ക്കു​ന്നു

ഹാ​ഇ​ൽ ഒ.​ഐ.​സി.​സി

ഹാ​ഇ​ൽ: കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വി​യോ​ഗം കേ​ര​ള​ത്തി​ന് മാ​ത്ര​മ​ല്ല, പ്ര​വാ​സി​ക​ൾ​ക്കും തീ​രാ​ന​ഷ്​​ട​മാ​ണെ​ന്ന് ഹാ​ഇ​ൽ ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലോ​ക​ത്തി​​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ആ​ശ്ര​യ​മാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി. അ​വ​രു​ടെ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ട നേ​താ​വാ​യി​രു​ന്നു. പ്ര​വാ​സി​ക​ളെ ഒ​രു​പാ​ട് സ്നേ​ഹി​ച്ച ജ​ന​കീ​യ നേ​താ​വി​​ന്റെ വി​യോ​ഗം വ​ലി​യ ന​ഷ്​​ട​മാ​ണ്. ഒ.​ഐ.​സി.​സി ഹാ​ഇ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഹൈ​ദ​ർ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം ഷ​റ​ഫു​ദ്ദീ​ൻ ത​യ്യി​ൽ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. അ​ബ്​​ദു​ൽ ഹ​മീ​ദ് സ​ഖാ​ഫി, ബ​ഷീ​ർ നെ​ല്ല​ളം (ഐ.​സി.​എ​ഫ്), സ​ക്ക​രി​യ്യ ആ​യ​ഞ്ചേ​രി, മു​നീ​ർ ത​യ്യ​ക്കാ​വ്, ബാ​പ്പു എ​സ്റ്റേ​റ്റ് മു​ക്ക് (കെ.​എം.​സി.​സി), ചാ​ൻ​സ അ​ബ്​​ദു​റ​ഹ്​​മാ​ൻ (ര​ക്ഷാ​ധി​കാ​രി, ഒ.​ഐ.​സി.​സി), അ​ഫ്സ​ൽ കാ​യം​കു​ളം, മ​നോ​ജ് (സി​റ്റി ഫ്ല​വ​ർ), സ​ഗീ​റ​ലി ഫൈ​സി, ന​സ​റു​ദ്ദീ​ൻ (സ​മ​സ്ത), സി​യാ​ദ് സ​അ​ദി കൊ​ല്ലം, നൗ​ഫ​ൽ പ​റ​ക്കു​ന്ന് (രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ), ന​വാ​സ് (ത​നി​മ), ന​സീ​ർ മു​ക്കം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷി​ഹാ​ബു​ദ്ദീ​ൻ ആ​ല​ങ്ങോ​ട് സ്വാ​ഗ​ത​വും സാ​ബു തി​രു​വ​ന​ന്ത​പു​രം ന​ന്ദി​യും പ​റ​ഞ്ഞു.

ഒ.​ഐ.​സി.​സി ഹാ​ഇ​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഉ​മ്മ​ൻ ചാ​ണ്ടി അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ഷ​റ​ഫു​ദ്ദീ​ൻ ത​യ്യി​ൽ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen chandy
News Summary - oommen chandy
Next Story