Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉമ്മൻ ചാണ്ടി...

ഉമ്മൻ ചാണ്ടി മനുഷ്യ​െൻറ സാധ്യതകൾക്ക് പരിമിതികളില്ലെന്ന് തെളിയിച്ച വ്യക്തിത്വം -ജിദ്ദ കേരള പൗരാവലി

text_fields
bookmark_border
ഉമ്മൻ ചാണ്ടി മനുഷ്യ​െൻറ സാധ്യതകൾക്ക് പരിമിതികളില്ലെന്ന് തെളിയിച്ച വ്യക്തിത്വം -ജിദ്ദ കേരള പൗരാവലി
cancel
camera_alt

ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച ‘ജനനായകന് സ്മരണാഞ്ജലി’ പരിപാടിയിൽ നിന്ന്

ജിദ്ദ: ജീവിതം കൊണ്ടും മരണം കൊണ്ടും മനുഷ്യ​െൻറ സാധ്യതകൾക്ക് പരിമിതികളില്ലെന്ന് തെളിയിച്ച വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടി എന്ന് ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച ‘ജനനായകന് സ്മരണാഞ്ജലി’ എന്ന പരിപാടിയിൽ പങ്കെടുത്ത് അനുസ്മരണ പ്രഭാഷണം നടത്തിയവർ അഭിപ്രായപ്പെട്ടു. ആധുനിക കേരളത്തി​െൻറ ശില്പിയായി ഉമ്മൻ ചാണ്ടി അറിയപ്പെടും.

കേരളത്തിന് അഭിമാനിക്കാവുന്ന പദ്ധതികളായ കൊച്ചി മെട്രോ, വല്ലാർപ്പാടം കണ്ടയ്​നർ ടെർമിനൽ, വിഴിഞ്ഞം തുറമുഖം, കണ്ണൂർ അന്താരാഷ്​ട്ര വിമാനത്താവളം, സ്മാർട്ട് സിറ്റി, സ്​റ്റാർട്ടപ്പ് പ്രോജക്ടുകൾ, മെഡിക്കൽ കോളജുകൾ, പുതിയ താലൂക്കുകൾ, വില്ലേജ് ഓഫീസുകൾ, വിവിധ ആരോഗ്യ പദ്ധതികൾ, പെൻഷനുകൾ, അരി വിതരണം, ഹൈവേകൾ, പാലങ്ങൾ, റോഡുകൾ തുടങ്ങി ജനോപകാരപ്രദമായ നിരവധി പദ്ധതികൾ അവതരിപ്പിച്ച് രാജ്യത്തിനായി തുറന്നുകൊടുക്കാൻ അദ്ദേഹം മുന്നിൽ നിന്നു പ്രവർത്തിച്ചു.

അസാധാരണമായ കഴിവുകൊണ്ട് ജന്മദേശം മുതൽ ഐക്യരാഷ്​ട്ര സഭ വരെ കീഴടക്കാൻ അദ്ദേഹത്തിന് സാധിച്ചു. എളിമയോടെ ജനങ്ങൾക്കിടയിൽ ജീവിച്ചു. നാട്ടിലും വീട്ടിലും ‘കുഞ്ഞൂഞ്ഞെ’ എന്ന വിളിക്ക് അർഹനായി. പൊതുപ്രവർത്തകർക്കുള്ള സമ്പൂർണ പാഠപുസ്‌തകമായി അദ്ദേഹം വിടപറഞ്ഞു. കണ്ടുമുട്ടിവരുടെയും കേട്ടറിഞ്ഞവരുടെയും മനം കവർന്നു. മഴയും സമയവും വകവെക്കാതെ ഒരു നോക്കുകാണാൻ ജാതി മത രാഷ്​ട്രീയ ഭേദമന്യേ ജനം ഓടിയെത്തി. അങ്ങനെ അർഹിക്കുന്ന അംഗീകാരത്തോടെ കേരളം അവരുടെ കുഞ്ഞൂഞ്ഞിനെ യാത്രയാക്കിയെന്നും അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.

പരിപാടിയിൽ പ​ങ്കെടുത്തവർ റോസാപൂക്കൾ കൈയ്യിലേന്തി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന കേരള ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. റഫീഖ് പത്തനാപ്പുരം (നവോദയ), ഹക്കീം പാറക്കൽ (ഒ.ഐ.സി.സി), നിസാർ മടവൂർ (കെ.എം.സി.സി), ഒമർ ഫാറൂഖ് (പ്രവാസി വെൽഫെയർ), നസീർ വാവകുഞ്ഞു (ജിദ്ദ ഹജ്ജ് വെൽഫയർ ഫോറം), സലാഹ് കാരാടൻ (എം.ഇ.എസ്), മിർസാ ഷരീഫ് (മ്യൂസിക്കൽ ബോണാൻസ), നാസർ ചാവക്കാട് (ഐവ), ബേബി നീലാംബ്ര, നാസർ ജമാൽ (സിഫ്), ഹനീഫ പാറക്കൽ (കേരള ഫാർമസി ഫോറം), സുൽഫീക്കർ ഒതായി, ജാഫറലി പാലക്കോട്​, ജലീൽ കണ്ണമംഗലം, പി.എം. മായിൻകുട്ടി, ഇബ്രാഹീം ഷംനാട് (ഇന്ത്യൻ മീഡിയ ഫോറം), അസ്‌ഹാബ് വർക്കല, ബിജു മുഹമ്മദ്, അയൂബ് പന്തളം, മുഹമ്മദ് രാജ, അനിൽ, സഹീർ മാഞ്ഞാലി, ഉണ്ണി തെക്കേടത്ത്, നാസർ പട്ടാമ്പി, കോയിസ്സൻ വീരാൻകുട്ടി, സി.എം. അഹ്​മദ് ആക്കോട്, റഹീം കാക്കൂർ, റഫീഖ് മൂസ, ശ്രീജിത്ത് (ജെ.എസ്.സി), റാഫി ബീമാപ്പള്ളി (എച്ച് ആൻഡ്​ ഇ ലൈവ്), ഇസ്മാഈൽ (പാട്ടുകൂട്ടം), ബഷീർ പരുത്തികുന്നൻ (മൈത്രി), വിലാസ് കുറുപ്പ് (വേൾഡ് മലയാളി ഫെഡറേഷൻ), മൗഷ്മി ഷരീഫ് (ഒ.ഐ.സി.സി), യൂസുഫ് ഹാജി (കാലിക്കറ്റ് മ്യൂസിക് ലവേഴ്സ്), നൗഷാദ് (ഗുഡ് വിൽ ഗ്ലോബൽ ഇനിഷ്യറ്റീവ്), ഹസ്സൻ കൊണ്ടോട്ടി, അസീസ് പട്ടാമ്പി, നവാസ് ബീമാപ്പള്ളി എന്നിവർ സംസാരിച്ചു.

ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി ആമുഖ പ്രഭാഷണം നടത്തി. ജനറൽ കൺവീനർ വേണുഗോപാൽ അന്തിക്കാട് സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു. അലി തേക്കിൻതോട്, നാസർ കോഴിത്തോടി, മസ്ഊദ് ബാലരാമപുരം, ഷമീർ നദ്‌വി, അഹ്​മദ് ഷാനി, ഷഫീഖ് കൊണ്ടോട്ടി, സലിം പൊറ്റയിൽ, സുലൈമാൻ താമരശ്ശേരി എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oomen chandycondolence meetSaudi Arabiajeddah kerala pouravali
Next Story