ഉമ്മൻ ചാണ്ടി അനുസ്മരണം ജൂലൈ 18ന്
text_fieldsഅൽ അഹ്സ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ഓർമദിനമായ ജൂലൈ 18ന് അൽ അഹ്സ ഒ.ഐ.സി.സി അനുസ്മരണ പരിപാടി സംഘടിപ്പിക്കും. ഷിഫ മെഡിക്സ് ഹെൽത്ത് കെയറുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും നടത്താനും ആക്ടിങ് പ്രസിഡൻറ് അർശദ് ദേശമംഗലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന നിർവാഹക സമിതി യോഗം തീരുമാനിച്ചു.
‘ജനഹൃദയങ്ങളിലെ കുഞ്ഞൂഞ്ഞ്’ എന്ന പേരിലുള്ള ഡോക്യുമെൻററി പ്രദർശിപ്പിക്കും. സർവമത പ്രാർഥന, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവയും അനുസ്മരണ പരിപാടിയുടെ ഭാഗമായി നടക്കും. സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, മത, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖ വ്യക്തികൾ പരിപാടിയിൽ സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ശാഫി കുദിർ, ഷമീർ പനങ്ങാൻ, ഷാനി ഓമശ്ശേരി, ഹഫ്സൽ മേലേതിൽ, ലിജു വർഗീസ്, നൗഷാദ് താനൂർ, അഷ്റഫ് കരുവാത്ത്, ദിവാകരൻ കാഞ്ഞങ്ങാട്, സിജൊ രാമപുരം, സലീം പോത്തംകോട് എന്നിവർ യോഗത്തിൽ സംസാരിച്ചു. ഉമർ കോട്ടയിൽ സ്വാഗതവും റഷീദ് വരവൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.