Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഉമ്മൻ ചാണ്ടി ജനപക്ഷ...

ഉമ്മൻ ചാണ്ടി ജനപക്ഷ രാഷ്​ട്രീയത്തി​െൻറ ആൾ രൂപം -ജിദ്ദ ഒ.ഐ.സി.സി അനുശോചനയോഗം

text_fields
bookmark_border
ഉമ്മൻ ചാണ്ടി ജനപക്ഷ രാഷ്​ട്രീയത്തി​െൻറ ആൾ രൂപം -ജിദ്ദ ഒ.ഐ.സി.സി അനുശോചനയോഗം
cancel
camera_alt

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക്​ അനുശോചന രേഖപ്പെടുത്തി കൊണ്ട് ജിദ്ദ ഒ.ഐ.സി.സി സംഘടിപ്പിച്ച ചടങ്ങ്​  

ജിദ്ദ: പാവങ്ങളുടെയും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെയും പക്ഷത്തുനിന്ന് ജനക്ഷേമം മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ച ജനാധിപത്യത്തെ അന്വർഥമാക്കിയ ജനനായകനായിരുന്നു ഉമ്മൻചാണ്ടി എന്ന് ഒ.ഐ.സി.സി സൗദി വെസ്​റ്റേൺ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം അദ്ദേഹം ചെലവഴിച്ചത് ജനങ്ങളെ കേൾക്കാനായിരുന്നു. രാപ്പകൽ ഭേദമന്യേ പാവങ്ങൾക്ക് വേണ്ടി തുറന്നിട്ട അദ്ദേഹത്തി​െൻറ വാതിലുകൾ, കടന്നെത്തിയ ജനലക്ഷങ്ങളുടെ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടു. ഏന്തു തിരിച്ചു കിട്ടുന്നുവെന്നല്ല തനിക്ക്​ ഈ പാവങ്ങൾക്ക് വേണ്ടി എന്ത് ചെയ്യാനാകുമെന്നായിരുന്നു അദ്ദേഹം ചിന്തിച്ചത്.

പ്രവാസികൾക്ക് വേണ്ടി ഏറ്റവും കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചു നടപ്പാക്കുകയും വധശിക്ഷയടക്കം വിധിക്കപ്പെട്ട നിരവധി പ്രവാസികൾക്ക് വേണ്ടി ഇടപെടലുകൾ നടത്തി ജയിൽ മോചനം ഒരുക്കി കൊടുക്കുകയും ചെയ്തു. ഇറാഖിൽ കുടുങ്ങിക്കിടന്ന പ്രവാസി നഴ്‌സുമാരെ മോചിപ്പിച്ച അദ്ദേഹത്തി​െൻറ ഇടപെടൽ രാജ്യം തന്നെ ചർച്ച ചെയ്തതാണ്.

അങ്ങനെ മനുഷ്യർക്ക്‌ വേണ്ടി മനുഷ്യനായി പ്രവർത്തിച്ച മഹാനായിരുന്നു ഉമ്മൻ ചാണ്ടി. ജീവിതകാലത്ത് അദ്ദേഹത്തെ മനസിലാക്കാതെ ക്രൂശിച്ചവർക്ക്​ ജനം നൽകിയ നൽകിയ ഏറ്റവും നല്ല മധുരിക്കുന്ന മറുപടിയാണ്, മരണാനന്തരം ഉമ്മൻ ചാണ്ടിയെ ഒരു നോക്ക് കാണാൻ ഒഴുകിയെതിയ ജനലക്ഷങ്ങൾ. ഇങ്ങനെ ഒരു പച്ചയായ മനുഷ്യൻ നമുക്ക് മുമ്പിൽ കടന്നുനീങ്ങിയത് വരുംതലമുറക്ക്​ മനസിലാക്കാൻ സാധിക്കുന്ന പാഠപുസ്തകമാകുമെന്നും ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ സംസ്കാര ശുശ്രുഷകൾ അവസാനിക്കുന്നത് വരെ ലൈവ് വീഡിയോയിലൂടെ പ്രദർപ്പിച്ചതിനുശേഷം ഛായാചിത്രത്തിൽ പുഷ്‌പങ്ങൾ അർപ്പിച്ച്, മൗനപ്രാർഥനയോടെയാണ് പരിപാടി ആരംഭിച്ചത്​. റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണ ആമുഖ പ്രഭാഷണം നടത്തി. റീജനൽ കമ്മിറ്റി പ്രസിഡൻറ്​ കെ.ടി.എ. മുനീർ നിയന്ത്രിച്ചു.

അൽ അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡൻറ്​ ആലുങ്ങൽ മുഹമ്മദ്, കെ.എം.സി.സി പ്രസിഡൻറ്​ അഹ്​മദ് പാളയാട്ട്, നാവോദയ പ്രസിഡൻറ്​ ഇസ്മത്ത് മമ്പാട്, ഷിഫാ ജിദ്ദ മെഡിക്കൽ ഗ്രുപ് മാനേജിങ് ഡയറക്ടർ പി.എ. അബ്​ദുറഹ്​മാൻ (ഫായിദ), ന്യൂഏജ്​ ഇന്ത്യ ഫോറം രക്ഷാധികാരി പി.പി. റഹീം, മിർസ ശരീഫ്, സി.എച്ച്. ബഷീർ, മുസാഫിർ, മൗഷിമി ശരീഫ്, എ.എം. അബ്​ദുല്ലകുട്ടി, സുൾഫിക്കർ ഒതായി, അബ്​ദുറഹീം ഒതുക്കുങ്ങൽ, മോഹൻ ബാലൻ, ജാഫർ അലി പാലക്കോട്, അബൂബക്കർ അരി​മ്പ്ര, സി.എം. അബ്​ദുറഹ്​മാൻ, ഖാജാ മുഹിയുദ്ധീൻ, സാലാഹ് കാരാടൻ, ബേബി നീലാംബ്രാ, നസീർ വാവാകുഞ്ഞു, കബീർ കൊണ്ടോട്ടി, ഹനീഫ് ഐ.സി.എഫ്, ഇബ്രാഹീം ഷംനാട്, ഇക്ബാൽ പൊക്കുന്നു, അനിൽ കോട്ടയം, സി.എം. അഹ്​മദ്, മൻസൂർ ഫാറൂഖ്, റാഫി ബീമാപ്പള്ളി, അനിയൻ ജോർജ്, അലി തേക്കുതോട്, നാസിമുദ്ധീൻ മണനാക്ക്​, മമ്മദ് പൊന്നാനി, നൗഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ, മുജീബ് തൃത്തല, അസാബ് വർക്കല, അയൂബ് പന്തളം, സഹീർ മാഞ്ഞാലി, ഷരീഫ് അറക്കൽ, ഉണ്ണിമേനോൻ പാലക്കാട്, ഹകീം പാറക്കൽ, ഫസലുല്ല വെള്ളുവബാലി, അനിൽ മുഹമ്മദ് അമ്പലപ്പള്ളി, റഫീഖ് മൂസ ഇരിക്കൂർ, നാസർ കോഴിത്തോടി, ഉണ്ണി തെക്കേടത്ത്, സിദ്ദിഖ് ചോക്കാട്, സമീർ നദവി കുറ്റിച്ചൽ, കെ. അബ്​ദുൽ കാദർ, യുനൂസ്‌ കാട്ടൂർ, അഷ്‌റഫ് വടക്കേകാട്, സൽമാൻ മമ്പാട്ടുമൂല, അബ്​ദുൽ വഹാബ് പെരിന്തൽമണ്ണ, പ്രിൻസാദ് കോഴിക്കോട്, നസീർ സൈൻ, മജീദ് കോഴിക്കോട് തുടങ്ങിയവർ അനുശോചനം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oomen chandycondolence meetJeddahOICC jeddah
Next Story