'ഓറ'ക്കൊപ്പം ഫായിസിന് എല്ലാം ശരിയായി
text_fieldsറിയാദ്: സ്ത്രീകളുടെയും കുട്ടികളുടെയും കലാമേഖലയിലെ കഴിവുകൾ പരിപോഷിപ്പിക്കാൻ വേണ്ടി റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓറ ആർട്ടിക്രാഫ്റ്റ്സിെൻറ ആഭിമുഖ്യത്തിൽ 'ഫായിസുമായുള്ള സൗഹൃദ നിമിഷങ്ങൾ' എന്ന പരിപാടി സംഘടിപ്പിച്ചു. സമൂഹ മാധ്യമരംഗത്തെ താരവും ശുഭപ്രതീക്ഷയുടെയും അവസരോചിത ഉയിർപ്പിെൻറ പ്രതീകവുമായ ഫായിസുമായുള്ള മുഖാമുഖം നിഖില സമീർ നയിച്ചു. പൊതുവെ അന്തർമുഖനായ ഫായിസിൽ വിഡിയോ വൈറൽ ആയതിന് ശേഷം വളരെ ഉത്സാഹം നിറഞ്ഞ മാറ്റങ്ങളാണ് വന്നിട്ടുള്ളതെന്നു ജിദ്ദയിൽ നിന്നും വെർച്വൽ യോഗത്തിൽ പങ്കെടുത്ത പിതാവ് അബ്ദുൽ മുനീർ സഖാഫി പറഞ്ഞു.
ഫായിസിെൻറ കലാപരമായ കഴിവുകൾക്ക് വേണ്ട പിന്തുണയും പ്രോത്സാഹനവും നൽകുന്ന സഹോദരിമാരായ ഫാലിഹയും നാഫിയയും ക്രിയാത്മക സൗഹൃദ വേളയിൽ സജീവമായി പങ്കെടുത്തു. മാതാവ് മൈമൂന ഫായിസിനെ കുറിച്ചുള്ള സന്തോഷങ്ങളും പങ്കുവെച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് വേണ്ടി ഫായിസ് തത്സമയം പേന ഹോൾഡർ നിർമാണരീതി ചെയ്തു കാണിച്ചു. ഫായിസിെൻറയും സഹോദരിമാരുടെയും കലാസൃഷ്ടികളും ചടങ്ങിൽ പ്രദർശിപ്പിച്ചു. ഷീബ ഫൈസൽ നിയന്ത്രിച്ച പരിപാടിയിൽ മുഹ്സിന ഉസ്മാൻ സ്വാഗതവും നസ്രീൻ സഫീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.