ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഓപൺ ഹൗസ് വ്യാഴാഴ്ച
text_fieldsജിദ്ദ: ഇന്ത്യൻ പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഓപൺ ഹൗസ് സംഘടിപ്പിക്കും. വ്യാഴാഴ്ച (ഏപ്രിൽ 21) വൈകീട്ട് നാലു മുതൽ ആറു വരെ നടക്കുന്ന പരിപാടിയിൽ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും മറ്റു കോൺസുലേറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും. മുൻകൂർ ബുക്കിങ് ഇല്ലാതെതന്നെ ഇന്ത്യൻ പ്രവാസികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരുടെ മുന്നിൽ നേരിട്ട് അവതരിപ്പിക്കാവുന്നതാണെന്ന് കോൺസുലേറ്റ് അറിയിച്ചു. ജോലിസ്ഥലത്ത് അനുഭവപ്പെടുന്ന വിവിധ പ്രയാസങ്ങൾ, അന്യായമായി ജോലിയിൽനിന്ന് ഹുറൂബ് ആക്കൽ, വിസ റദ്ദാക്കൽ, ശമ്പളം ലഭിക്കാതിരിക്കൽ, സർവിസ് ആനുകൂല്യങ്ങൾ തടഞ്ഞുവെക്കൽ, ഇഖാമ ലഭിക്കാതിരിക്കുകയോ തടഞ്ഞുവെക്കുകയോ ചെയ്യൽ, ഗാർഹിക തൊഴിലാളികളുടെ പ്രശ്നങ്ങൾ തുടങ്ങി പ്രവാസികൾ അനുഭവിക്കുന്ന നിരവധി ബുദ്ധിമുട്ടുകൾക്ക് കോൺസുലേറ്റിന്റെ ഭാഗത്തുനിന്നുള്ള നിയമപരമായ സഹായം ലഭ്യമാക്കൽ ലക്ഷ്യംവെച്ചാണ് ഓപൺ ഹൗസ് സംഘടിപ്പിക്കുന്നത്. നിരവധി പ്രവാസികളാണ് വിവിധ പ്രശ്നങ്ങളുമായി ദിനംപ്രതി കോൺസുലേറ്റിൽ എത്തുന്നത്. അത്തരം പ്രശ്നങ്ങൾ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ നേരിൽ കണ്ട് ബോധിപ്പിക്കാനുള്ള അവസരം എന്ന നിലയിൽ ഓപൺ ഹൗസ് ഇന്ത്യൻ സമൂഹത്തിന് വലിയ സഹായകരമാവുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.