ഓപറേഷൻ കാവേരി; 253 ഇന്ത്യക്കാർ കൂടി ജിദ്ദയിലെത്തി
text_fieldsജിദ്ദ: ഓപറേഷൻ കാവേരി ദൗത്യത്തിനുകീഴിൽ 253 ഇന്ത്യക്കാർ കൂടി സുഡാനിൽ നിന്ന് ജിദ്ദയിലെത്തി. ബുധനാഴ്ച രണ്ട് വ്യോമസേന വിമാനങ്ങളിലാണ് ഇത്രയും പേരെ ജിദ്ദയിലെത്തിച്ചത്. ഇതോടെ ജിദ്ദയിലെത്തിച്ചവരുടെ എണ്ണം 3,500 ആയി. ഇന്ത്യൻ വ്യോമ സേനയുടെ അഞ്ച് കപ്പലിലും 15 വിമാനങ്ങളിലുമായാണ് ഇത്രയും പേരെ രക്ഷപ്പെടുത്തിയത്. ഓപറേഷൻ കാവേരിക്കുകീഴിൽ ഇന്ത്യക്കാരുടെ 21 ബാച്ചുകളാണ് ഇതുവരെ സുഡാനിൽനിന്ന് യാത്രതിരിച്ചത്.
ഇതിൽ 20 ബാച്ചുകളും എത്തിയത് ജിദ്ദയിലാണ്. 20 ആളുകളുള്ള 19ാം ബാച്ച് കരമാർഗം സുഡാന്റെ അതിർത്തി വഴി ചാഡിലേക്കാണ് എത്തിച്ചത്. രക്ഷപ്പെടുത്തിയ മുഴുവനാളുകളെയും ഇന്ത്യയിലേക്ക് അയക്കുന്ന നടപടികൾ വിദേശകാര്യ മന്ത്രാലയത്തിനുകീഴിൽ തുടരുകയാണ്. എത്തിയവരിൽ ഇതുവരെ 3,300 പേരെ ഇന്ത്യയിലെത്തിച്ചു. ബുധനാഴ്ച രണ്ട് വിമാനങ്ങളിലായി 293 ആളുകളാണ് പുറപ്പെട്ടത്. ഇതിൽ 231 പേർ മുംബൈയിലേക്കും 62 പേർ ഡൽഹിയിലേക്കുമാണ് യാത്രതിരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.