ഓപറേഷൻ കാവേരി; ജിദ്ദയിലെത്തിച്ച ഇന്ത്യക്കാരുടെ എണ്ണം 2400 ആയി
text_fieldsജിദ്ദ: ഓപറേഷൻ കാവേരിക്ക് കീഴിൽ സൗദി സഹായത്തോടെ സുഡാനിൽനിന്ന് ജിദ്ദയിലെത്തിച്ച ഇന്ത്യക്കാരുടെ എണ്ണം 2400 ആയി. 13 ബാച്ചുകളായാണ് ഇത്രയും പേരെ രക്ഷപ്പെടുത്തിയത്. രക്ഷാദൗത്യം തുടങ്ങി അഞ്ച് ദിവസത്തിനുള്ളിൽ ഇന്ത്യൻ നേവിയുടെ ഒമ്പത് വിമാനങ്ങളിലും നാല് കപ്പലുകളിലുമായാണ് ഇത്രയും പേരെ ജിദ്ദയിലെത്തിച്ചത്.
13ാം ബാച്ചിൽ ശനിയാഴ്ച ഐ.എൻ.എസ് സുമേധ കപ്പലിൽ 300 പേരാണ് സുഡാനിൽനിന്ന് എത്തിയത്. ജിദ്ദയിലെത്തുന്നവരെ സ്വീകരിക്കാൻ ഓപറേഷൻ കാവേരിക്ക് നേതൃത്വം നൽകുന്ന കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരനും ഇന്ത്യൻ അംബാസഡർ സുഹേൽ അജാസ് ഖാനും കോൺസൽ ജനറൽ മുഹമ്മദ് ശാഹിദ് ആലമും രംഗത്തുണ്ട്. ഇന്ത്യൻ സ്കൂളിൽ താമസിച്ച ആളുകളെ എത്രയും വേഗത്തിൽ ഇന്ത്യയിലേക്ക് അയക്കുന്ന നടപടികളും തുടരുകയാണ്. ഇതുവരെ ആറ് വിമാനങ്ങളിലായി 1965 പേരെ ഇന്ത്യയിലേക്ക് അയച്ചതായാണ് കണക്ക്. ഇതിൽ 1348 പേരെ ഡൽഹിയിലേക്കും 246 പേരെ മുംബൈയിലേക്കും 362 പേരെ ബംഗളൂരുവിലേക്കുമാണ് അയച്ചത്. ആറാമത്തെ ബാച്ചിലെ 365 ആളുകളെ വഹിച്ച വിമാനം ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് ജിദ്ദയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.