Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘റിയാദ് ബീറ്റ്സ്’...

‘റിയാദ് ബീറ്റ്സ്’ ടിക്കറ്റുകൾ സ്വന്തമാക്കാൻ അവസരമൊരുങ്ങി

text_fields
bookmark_border
‘റിയാദ് ബീറ്റ്സ്’ ടിക്കറ്റുകൾ സ്വന്തമാക്കാൻ അവസരമൊരുങ്ങി
cancel

റിയാദ്​: പ്രവാസത്തിൽ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും പുതിയ താളങ്ങൾ കണ്ടെത്തുവാൻ ‘ഗൾഫ് മാധ്യമ’വും ‘മി ഫ്രൻഡ്’ ആപ്പും ചേർന്ന്​ ഒരുക്കുന്ന ‘റിയാദ് ബീറ്റ്സ്’ കലാസംഗീതനിശയുടെ പ്രവേശന ടിക്കറ്റുകൾക്കായി റിയാദ്​ നഗരത്തിലും അൽഖർജിലും വ്യാപകമായി കൗണ്ടറുകൾ സജ്ജീകരിച്ചതായി സംഘാടകർ അറിയിച്ചു. എല്ലാ ഭാഗത്തുമുള്ള വിവിധ ഷോപ്പുകളിലും തെരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ മുഖേനയുമാണ്​ ടിക്കറ്റുകൾ ലഭിക്കുന്നത്​. ഷോപ്പുകളിൽനിന്നും വ്യക്തികളിൽനിന്നും നേരിട്ട് ടിക്കറ്റുകൾ വാങ്ങാൻ സാധിക്കാത്ത വിദൂരത്തുള്ളവർക്ക് ഉപകാരപ്പെടുംവിധം ഓൺലൈനിലും പ്രവേശന ടിക്കറ്റുകൾ ലഭ്യമാണ്. https://zomra.sa/en/event/riyadh-beats/ എന്ന ലിങ്ക് വഴി ബാങ്ക് ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പ്രവേശന ടിക്കറ്റുകൾ സ്വന്തമാക്കാവുന്നതാണ്​. ടിക്കറ്റ് സംബന്ധമായ അന്വേഷണങ്ങൾക്ക് 0504507422, 0559576974 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഈ മാസം 29ന്​ വെള്ളിയാഴ്​ച റിയാദ്​ നഗരഹൃദയമായ മലസിൽ ലുലു ഹൈപർമാർക്കറ്റിന്‍റെ ഓപൺ ടെറസിലാണ്​ പാട്ടി​െൻറ പാലാഴി തീർക്കുന്ന മഹാ ഉത്സവത്തിന്​ വേദിയൊരുങ്ങുന്നത്​. വൈകീട്ട്​ ആറ് മണിക്കാണ്​ ആഘോഷരാവിന്​ തുടക്കം കുറിക്കുന്നത്​. എട്ടായിരത്തോളം പേർക്ക് ഇരിക്കാവുന്ന വിശാലമായ വേദി കൂടാതെ കാർ പാർക്കിങ്ങിനും ആവശ്യമായ സൗകര്യമുണ്ട്. എക്സിറ്റ് 15-​െൻറയും 16-​െൻറയും മധ്യത്തിലാണ് ലുലു ഹൈപ്പർ മാർക്കറ്റ് റൂഫ് അറീന സ്ഥിതിചെയ്യുന്നത്. നഗരത്തി​െൻറ എല്ലാ ഭാഗത്തുനിന്നും വേഗത്തിൽ എത്തിച്ചേരാൻ എളുപ്പമാണ്.

മലയാളത്തി​െൻറ പ്രിയ ഗായകർക്കും കോമഡി ആർട്ടിസ്​റ്റുകൾക്കും പുറമെ പ്രശസ്ത നടി ഭാവനയാണ്​ മുഖ്യാതിഥി. രമേശ്‌ പിഷാരടി, മിഥുൻ രമേശ്‌, വിധു പ്രതാപ്, ആൻ ആമി, ജാസിം ജമാൽ, ആശ്വന്ത് അനിൽ കുമാർ, ശിഖ പ്രഭാകർ തുടങ്ങി നിരവധി കലാകാരന്മാർ വേദിയിൽ അണിനിരക്കും. സാധാരണക്കാരായ പ്രവാസികളെയും കുടുംബങ്ങളെയും പരിഗണിക്കുന്ന രീതിയിലുള്ള മിതമായ നിരക്കിലാണ് പ്രവേശനപാസുകൾ​ ഒരുക്കിയിട്ടുള്ളത്. റെഡ് കാർപെറ്റ്, പ്ലാറ്റിനം, ഡയമണ്ട്, ഗോൾഡ് എന്നീ കാറ്റഗറികളിലായി തിരിച്ചാണ്​ ഇരിപ്പിടങ്ങൾ. ലുലു ഹൈപർമാർക്കറ്റ്​ മലസ്​, മുറബ്ബ, ബത്​ഹ, ഖുറൈസ്​ ശാഖകളിലും അൽമദീന ഹൈപർമാർക്കറ്റിലെ ഫോൺ ഹൗസ്​ ഷോറൂമിലും ടിക്കറ്റുകൾ ലഭിക്കും.

ടിക്കറ്റുകൾ ലഭിക്കാൻ റിയാദിലെ വിവിധ ഭാഗങ്ങളിൽ ബന്ധപ്പെടേണ്ട വ്യക്തികൾ:

ദല്ല - റിയാസ്​ (0537785847)

സുലൈ - നസീർ (0539181019)

മലസ്​ - സുഹൈൽ (0563470196), സാബിക്​ (0556719156)

ഒലയ - ഹാരിസ്​ (0507280494)

റബുഅ - ബഷീർ (0535394994)

റൗദ - റൈജു (0541532771)

ബത്​ഹ - ഷമീർ (0554012338)

മുറബ്ബ - നജാത്ത്​ (0557657891)

ശുമൈസി - ഇർഷാദ്​ (0542195476)

സനാഇയ - ഷബീർ അഹ്​മദ്​ (0536338725)

അസീസിയ - റഈസ്​ (0545116492)

ഗുറാബി - സിംബാദ്​ (0555089344)

അൽഖർജ്​ - അഫ്​സൽ (0530162050)

മുസാഹ്​മിയ - ബഷീർ (0508162393)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadh Beats
News Summary - opportunity to get 'Riyadh Beats' tickets is ready
Next Story