ഹരീഖിൽ ഓറഞ്ച് വിളവെടുപ്പ് ഉത്സവത്തിന് തുടക്കം
text_fieldsറിയാദ്: ഓറഞ്ച് വിളവെടുപ്പ് ഉത്സവത്തിന് ഹരീഖിൽ തുടക്കമായി. സൗദി തലസ്ഥാന നഗരമായ റിയാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ചെറിയ പട്ടണമായ ഹരീഖിലെ ഒാറഞ്ചുമേള രാജ്യത്താകെ പ്രശസ്തമാണ്. കിലോമീറ്ററുകളുടെ വിസ്തൃതിയിൽ കിടക്കുന്ന ഓറഞ്ചു തോട്ടങ്ങളിൽ നിന്ന് വിളവെടുപ്പ് നടത്തുന്നത് ഉത്സവ പ്രതീതിയിൽ ആഘോഷിക്കുകയാണ് സ്വദേശികളും വിദേശികളും. ഈ ഓറഞ്ചു തോട്ടങ്ങളിലേക്ക് വിളവെടുപ്പ് കാലത്ത് സന്ദർശനം നടത്തുന്നത് സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ആഘോഷമാണ്.
വളരെ അകലെ നിന്നു പോലും ഈ സമയത്തു വിളവെടുപ്പ് കാണാൻ ആയിരങ്ങൾ എത്താറുണ്ട്. എല്ലാവർഷവും ഡിസംബർ, ജനുവരി മാസങ്ങളിലായി 10 ദിവസങ്ങളിലാണ് വിളവെടുപ്പ്. തൊഴിലാളികളോടൊപ്പം മുതലാളിമാരും കുടുംബവും വിളവെടുപ്പിന് ഇറങ്ങി ഇതൊരു ഉത്സവമാക്കുകയാണ് പതിവ്. സന്ദർഷകർക്കും ഈ വിളവെടുപ്പിൽ പങ്കുചേരാം എന്നതും കൂടുതൽ സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുന്നുണ്ട്. മൂപ്പെത്തി പഴുത്ത ഓറഞ്ചുകൾ മരങ്ങളിൽ നിന്ന് തന്നെ പറിച്ചെടുത്ത് കുറഞ്ഞ വിലനൽകി സ്വന്തമാക്കാം എന്നതും കൂടുതൽ ആളുകളെ ഇങ്ങോട്ട് ആകർഷിക്കുന്നു.
നിരവധി പ്രവാസി കുടുംബങ്ങൾ എത്തുന്നുണ്ട് ഈ വിളവെടുപ്പ് ആഘോഷത്തിൽ പങ്കുചേരാൻ. കഴിഞ്ഞ അഞ്ചു വർഷമായി വിളവെടുപ്പ് വലിയ ആഘോഷമാക്കി നടത്തുകയാണ് ഹരീഖ് മുനിസിപ്പാലിറ്റി. ഹരീഖിെൻറ വിവിധ ഭാഗങ്ങളിൽ കൃഷി ചെയ്യുന്ന വിവിധ ഇനത്തിൽപെട്ട ഓറഞ്ചുകൾ ഇവിടെയുള്ള വിപണന കേന്ദ്രത്തിൽ എത്തിക്കുകയും കച്ചവടക്കാർക്ക് നൽകുകയുമാണ് രീതി. സന്ദർശകരെ കൂടാതെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കച്ചവടക്കാരും ഇവിടെ എത്തുന്നുണ്ട്. ഈ ഫെസ്റ്റിവൽ സമയത്ത് വലിയ വാഹനങ്ങളിൽ ദൂരെനിന്നു കുടുംബങ്ങളെ സന്ദർശനത്തിനായി കൊണ്ടുവരുന്ന കൂട്ടയ്മകളുടെ ടൂർ പാക്കേജ് ടീമുകളും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.