പ്രവാസി പ്രതിസന്ധി പരിഹരിക്കാൻ സംഘടനകൾ രംഗത്തിറങ്ങണം –പ്രവാസി റിയാദ്
text_fieldsറിയാദ്: കോവിഡ് മഹാമാരിയെ തുടർന്ന് പ്രതിസന്ധിയിലായ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കക്ഷിരാഷ്ട്രീയം മറന്ന് മുഴുവൻ സംഘടനകളും രംഗത്തിറങ്ങണമെന്ന് പ്രവാസി സാംസ്കാരിക വേദി സെൻട്രൽ പ്രോവിൻസ് പ്രസിഡൻറ് സാജു ജോർജ് അഭ്യർഥിച്ചു.
നയതന്ത്ര ഇടപെടലും സാമ്പത്തിക സഹായവും നൽകി പ്രവാസിസമൂഹത്തെ രക്ഷിക്കണമെന്നും ഇല്ലെങ്കിൽ, വലിയൊരു ദുരന്തത്തെ നാട് അഭിമുഖീകരിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
'കോവിഡ് പ്രതിസന്ധി: പ്രവാസി പ്രശ്നങ്ങൾ പരിഹരിക്കുക' എന്ന ശീർഷകത്തിൽ പ്രവാസി വെൽഫെയർ കേരള ഇൗ മാസം 13ന് നടത്തുന്ന വെർച്വൽ പ്രക്ഷോഭത്തിെൻറ മുന്നോടിയായി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സൗദി കോഒാഡിനേറ്റർ ഖലീൽ പാലോട് മുഖ്യപ്രഭാഷണം നടത്തി.
വിവിധ എംബസികളിൽ കെട്ടിക്കിടക്കുന്ന പ്രവാസി ക്ഷേമനിധി അർഹരായവർക്ക് ഉപയോഗപ്പെടുത്തണമെന്നും പ്രവാസികളുടെ യാത്രാപ്രശ്നത്തിൽ ഉടൻ ഇടപെടണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് ആവശ്യപ്പെട്ടു. നൂറുകണക്കിന് വരുന്ന വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷ എഴുതാൻ സെൻറർ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവർത്തകനായ ജയൻ കൊടുങ്ങല്ലൂർ നാട്ടിലുള്ള പ്രവാസികൾക്ക് മൂന്ന് ലക്ഷത്തിെൻറ പലിശയില്ലാത്ത വായ്പ അനുവദിക്കാൻ നടപടിയുണ്ടാവണമെണ് സർക്കാറുകളോട് ആവശ്യപ്പെട്ടു.
ഡോ. അബ്ദുൽ അസീസ് പ്രക്ഷോഭത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. കോവിഡ് മഹമാരിക്കാലത്തെ സർക്കാറുകളുടെ വികലമായ നയങ്ങളും ഉണർന്ന് പ്രവർത്തിക്കാതിരുന്നതുമാണ് പ്രവാസികളും നാട്ടുകാരും അനുഭവിക്കുന്ന പ്രശ്നങ്ങളുടെമൂലകാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസി വൈസ് പ്രസിഡൻറ് റഹ്മത്ത് തിരുത്തിയാട് സംസാരിച്ചു.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സൈനുൽ ആബിദ്, ഖാലിദ് റഹ്മാൻ, ശിഹാബ് കുണ്ടൂർ എന്നിവർ സന്നിഹിതരായിരുന്നു. ബാരിഷ് ചെമ്പകശ്ശേരി അവതാരകനായി. റിഷാദ് എളമരം, റെനീസ്, ഫൈസൽ കൊല്ലം, ഫഹീം ഇസ്സുദ്ദീൻ, കെ.എം. മുസ്തഫ എന്നിവർ ഓൺലൈൻ സംപ്രേഷണത്തിന് നേതൃത്വം നൽകി. പ്രവാസി ജനറൽ സെക്രട്ടറി സമീഉല്ല സ്വാഗതവും അഷ്റഫ് കൊടിഞ്ഞി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.