'ചൂഷണമുക്ത പ്രവാസം' ആശയസംവാദം സംഘടിപ്പിച്ചു
text_fieldsജീസാൻ: പ്രവാസികളിൽ വർധിച്ചുവരുന്ന സ്വർണക്കടത്ത്, വഴിവിട്ട സാമ്പത്തികാസക്തി, ദുർവ്യയം, ലഹരി ഉപയോഗം, ലോട്ടറി വിഷയങ്ങളിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ(ഐ.സി.എഫ്) ജീസാൻ സെൻട്രൽ കമ്മിറ്റി ആശയസംവാദം സംഘടിപ്പിച്ചു. സബിയ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടന്ന സംഗമം നാഷനൽ വെൽഫെയർ ആൻഡ് സർവിസ് സെക്രട്ടറി സിറാജ് മുള്ളൻകുന്ന് വിഷയം അവതരിപ്പിച്ചു.
പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നും അരുതായ്മകളിലും മറ്റു ചൂതാട്ടങ്ങളിലും ലഹരിക്ക് വിധേയമാകുന്ന കാര്യങ്ങളിൽനിന്ന് ബോധവാന്മാരാകണമെന്നും ലഹരിയാണ് എല്ലാ തിന്മയുടെയും വാതായനമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രസിഡന്റ് മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു.കെ.എം.സി.സി പ്രസിഡന്റ് ഹാരിസ് കല്ലായി, സതീഷ് കുമാർ (ജല ജീസാൻ), നാസർ ചെലേമ്പ്ര (ഒ.ഐ.സി.സി), സുഹൈൽ സഖാഫി, ജലീൽ, ദേവൻ തുടങ്ങിയവർ സംസാരിച്ചു. റഹനാസ് കുറ്റ്യാടി സ്വാഗതവും നാസർ കല്ലായി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.