കെ.ഡി.എം.എഫ് മദീന സിയാറ സംഘടിപ്പിച്ചു
text_fieldsറിയാദ്: 'മുഹമ്മദ് നബി: നിത്യവസന്തം, സത്യ മാതൃക' എന്ന പ്രമേയത്തിൽ നടക്കുന്ന മീലാദ് കാമ്പയിെൻറ ഭാഗമായി റിയാദ് കോഴിക്കോട് ജില്ല മുസ്ലിം ഫെഡറേഷൻ (കെ.ഡി.എം.എഫ് റിയാദ്) മദീന സിയാറ സംഘടിപ്പിച്ചു.മസ്ജിദുന്നബവി, ഖുബാ മസ്ജിദ്, ചരിത്ര പ്രസിദ്ധമായ ബദ്ർ രണാങ്കണം, മസ്ജിദ് അരീഷ്, ബിഅറു റൂഹാ തുടങ്ങി നിരവധി ചരിത്ര ശേഷിപ്പുകളും സംഘം സന്ദർശിച്ചു. യാത്രയിലുടനീളം വിജ്ഞാന കലാ, സാംസ്കാരിക, മത്സര പരിപാടികൾ സംഘടിപ്പിച്ചത് യാത്രികർക്ക് ഹൃദ്യമായ അനുഭവം സമ്മാനിച്ചു.
വാദിനൂർ ചീഫ് അമീർ ബഷീർ ഫൈസി ചുങ്കത്തറ, ശമീർ പുത്തൂർ, കെ.ഡി.എം.എഫ് ആക്ടിങ് പ്രസിഡൻറ് സൈനുൽ ആബിദ് മച്ചക്കുളം, ജനറൽ സെക്രട്ടറി ജുനൈദ് മാവൂർ, ബഷീർ താമരശ്ശേരി, എൻ.കെ. മുഹമ്മദ് കായണ്ണ, ഫസലുറഹ്മാൻ പതിമംഗലം, സാലിഹ്, ശബീൽ പുവ്വാട്ടുപറമ്പ്, മുഹമ്മദ് അമീൻ, ശമീജ് കൂടത്താൾ, അഷ്റഫ് പെരുമ്പള്ളി, സഫറുല്ല കൊയിലാണ്ടി, സൈദലവി ചീനിമുക്ക്, ശരീഫ് മുട്ടാഞ്ചേരി, ആരിഫ്, റഹീദ് കൊട്ടാരക്കോത്ത്, ശറഫുദ്ദീൻ മടവൂർ, ശഹീർ വെള്ളിമാട്കുന്ന്, താജുദ്ദീൻ പേരാമ്പ്ര, ഹഫ്സ അടിവാരം, ശമീറ ബഷീർ, റസീന ശഹീർ, സജ്ന സൈദലവി തുടങ്ങിയവർ നേതൃത്വം നൽകി.
മീലാദ് കാമ്പയിന് സമാപനം കുറിച്ച് 'മെഹ്ഫിലെ ഇശ്ഖ്' എന്ന ശീർഷകത്തിൽ വെള്ളിയാഴ്ച 'കുരുന്നു ജാലകം', ഇൗ മാസം 13ന് 'പുണ്യ നബി ഞങ്ങളുടെ ഹീറോ' മഹിളാ സംവേദനം, 20ന് വിജ്ഞാന കലാസാംസ്കാരിക സമ്മേളനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.