മുസാഹ്മിയ ഒ.ഐ.സി.സി കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsറിയാദ്: ഒ.ഐ.സി.സി മുസാഹ്മിയ ഘടകം വിപുലമായ പരിപാടികളോടെ കുടുംബസംഗമം സംഘടിപ്പിച്ചു. മുസാഹ്മിയ വസീല ഇസ്തിറാഹയിൽ നടന്ന പരിപാടി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള ഉദ്ഘാടനം നിർവഹിച്ചു. അബീർ മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വിവിധ രാജ്യക്കാരായ ധാരാളം പേർക്ക് ആശ്വാസമായി. അബീർ ഗ്രൂപ്പിന്റെ വിദഗ്ധരായ ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾ അവർ പ്രയോജനപ്പെടുത്തി.
സാംസ്കാരിക സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡൻറ് ജയൻ മാവിള അധ്യക്ഷത വഹിച്ചു. പ്രകാശ് വയല ആമുഖ പ്രഭാഷണം നടത്തി. റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ മുഖ്യപ്രഭാഷണം നടത്തി. റിയാദിൽ നടത്തുന്ന, രാഷ്ട്രീയ സംഘാടനത്തെ പ്രതിപാദിക്കുന്ന ‘ചിന്തൻ ശിവിറി’നെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സംഗമത്തിന്റെ സമാപന പരിപാടിയിൽ ഗായകരായ കുഞ്ഞി മുഹമ്മദ്, പ്രമോദ് കോഴിക്കോട്, നൗഷാദ്, മോഹൻദാസ് കടയ്ക്കാവൂർ, പ്രശാന്ത് എന്നിവർ ആലപിച്ചു.
വ്യത്യസ്ത വിഭവങ്ങളൊരുക്കി തയാറാക്കിയ നാടൻ ഭക്ഷണം സംഗമത്തിൽ പങ്കെടുക്കുന്നവർക്ക് നൽകി. പുതുവർഷ കലണ്ടർ ലിയോ ടെക് എച്ച്.ആർ മാനേജർ അബ്ദുൽ സലീം ആർത്തിയിൽ പ്രകാശനം ചെയ്തു. പ്രോഗ്രാം കൺവീനർ ഷാഹുൽഹമീദ്, എം.കെ ഫുഡ്സ് ഡയറക്ടറും ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ട്രഷററുമായ റഹ്മാൻ മുനമ്പത്തിന് കൈമാറി.
റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി, മുഹമ്മദലി മണ്ണാർക്കാട്, യഹിയ കൊടുങ്ങല്ലൂർ, രഘുനാഥ് പറശ്ശിനിക്കടവ്, സജീർ പൂന്തുറ, ബാലു കുട്ടൻ, ഷാജി മഠത്തിൽ, നാസർ കല്ലറ, വല്ലി ജോസ്, നിസാർ പള്ളിക്കശ്ശേരി, അഖിനാസ് കരുനാഗപ്പള്ളി, ബഷീർ നന്മ, സാദിഖ് മൈത്രി, ശരത് ആലപ്പുഴ, ഇബ്രാഹിം, സത്താർ ഓച്ചിറ, ഷാജഹാൻ, മൻഹാജ് തുടങ്ങിയവർ സംസാരിച്ചു. കൊറിയോഗ്രാഫർ ധന്യ ടീച്ചർ ചിട്ടപ്പെടുത്തിയ കുട്ടികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ അരങ്ങേറി. ശ്യാംകുമാർ അഞ്ചൽ കോഓഡിനേറ്ററായി നടന്ന ലക്കി കൂപ്പൺ നറുക്കെടുപ്പിൽ സമ്മാനാർഹരായവർക്ക് സ്വർണനാണയം ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നിസാം പാരിപ്പള്ളി, റിയാസ് കോവളം, ഷാനവാസ് അഞ്ചൽ, ലാൽ കരമന, മജീദ് ഇളമ്പ്രകോട്, നൗഷാദ് പുനലൂർ, ഷംനാദ് പുനലൂർ, ശ്യാം ചക്കുവള്ളി, ബിജീഷ് അയിലറ, ആകാശ്, വിഷ്ണു, സജിൻ കൊടുങ്ങല്ലൂർ, അജീഷ് മുത്താന, സജീവ് കരുനാഗപ്പള്ളി, സാജു മാവിള, ഹരി മാവിള, നസീർ പുനലൂർ, പ്രതാപ് ജോൺ ചാണ്ടി, മുകേഷ് കൊട്ടിയം, അഭിജിത്ത് അജി, സലിം പള്ളിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. യൂനിറ്റ് സെക്രട്ടറി റഹിം കൊല്ലം സ്വാഗതവും ജീവകാരുണ്യ വിഭാഗം കൺവീനർ സുനിൽ മുത്താന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.