എസ്.ഐ.സി ജിദ്ദ സര്‍ഗ സംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദ: സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സർഗ സംഗമം 2021 വൈവിധ്യമാർന്ന കലാ സാഹിത്യ മത്സരങ്ങളാൽ ശ്രദ്ധേയമായി.
ബാഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി എസ്.ഐ.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൽമാൻ ദാരിമി ആനക്കയം അധ്യക്ഷത വഹിച്ചു. നാഷനൽ സെക്രട്ടറി ഉസ്മാൻ എടത്തിൽ, മക്ക പ്രോവിൻസ് പ്രസിഡൻറ് സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, മുസ്തഫ ഫൈസി ചേരൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിക്കു കീഴിലെ നാൽപതിലധികം ഏരിയ കമ്മിറ്റികള്‍ ഉള്‍പ്പെടുന്ന ഹിറാ, ഫലസ്തീന്, ശറഫിയ്യ, ബലദ് എന്നീ നാലു മേഖലകളിലെ പ്രതിഭകള്‍ മത്സരത്തിൽ മാറ്റുരച്ചു.
മലയാളം ഇംഗ്ലീഷ് പ്രസംഗം, വാര്‍ത്താ വായന, ബാങ്കുവിളി, അറബി ഗാനം, സംഘ ഗാനം, മലയാള ഗാനം, ഹിഫ്ള്, ഖിറാഅത്ത്, പ്രബന്ധ രചന, പ്രവാസ അനുഭവക്കുറിപ്പ്, ചെറുകഥ, കവിത രചന, ന്യൂസ് റിപ്പോര്‍ട്ട്, ചിത്ര രചന, കാലിഗ്രഫി തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടന്നു. വിവിധ മേഖലകളെ പ്രതിനിധാനംചെയ്ത് കല സാഹിത്യ മത്സരങ്ങളില്‍ അണിനിരന്ന പ്രതിഭകള്‍ക്ക് ഉപഹാരം നല്കി. ഏറ്റവും കൂടുതല്‍ പോയന്റ് നേടി ബലദ് മേഖല ഒന്നാം സ്ഥാനം നേടി.
ശറഫിയ്യ മേഖല രണ്ടാം സ്ഥാനവും ഹിറ മേഖല മൂന്നാം സ്ഥാനവും നേടി. ഏറ്റവും കൂടുതല്‍ പോയന്റ് കരസ്ഥമാക്കി മികച്ച പ്രതിഭ പട്ടം ഉമറുല്‍ ഫാറൂഖ് അരീക്കോട് നേടി.
ഹൈദര്‍ പുളിങ്ങോം, ഉസ്മാൻ എടത്തിൽ, അബൂബക്കർ ദാരിമി, നൗഷാദ് അൻവരി, ഇബ്റാഹീം ഹുദവി, മുഷ്താഖ് മധുവായ്, തൗസീഫ്, മുഹമ്മദ് കല്ലിങ്ങൽ, മജീദ് പുകയൂർ എന്നിവർ വിവിധ മത്സരങ്ങളിൽ വിധി കർത്താക്കളായി. എസ്.ഐ.സി മക്ക പ്രോവിന്‍സ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങളെ പരിപാടിയിൽ ഷാൾ അണിയിച്ചു ആദരിച്ചു.
സംഘാടക സമിതി ചെയര്മാന് സയ്യിദ് അന്‍വര്‍ തങ്ങള്‍, കൺവീനർ അന്‍വര്‍ ഫൈസി, പ്രോഗ്രാം കോഓഡിനേറ്റര്‍മാരായ സല്മാന് ദാരിമി, അബ്ദുല്‍ ജബ്ബാര്‍ ഹുദവി, സൈനുദ്ധീൻ ഫൈസി എന്നിവര്‍ നേതൃത്വം നല്കി. എസ്.ഐ.സി വര്‍ക്കിങ് സെക്രട്ടറി അന്‍വര്‍ ഫൈസി സ്വാഗതമാശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.