തനിമ ഓണ സൗഹൃദ സംഗമം സംഘടിപ്പിച്ചു
text_fieldsയാംബു: സാമൂഹിക സാംസ്കാരിക മേഖലകളിൽ യാംബുവിലും നാട്ടിലും പ്രവർത്തിക്കുന്ന വിവിധ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് തനിമ സാംസ്കാരിക വേദി യാംബു, മദീന സോൺ ഓണ സൗഹൃദ സംഗമം സംഘടിപ്പിച്ചു. 'ഓണം മലയാളിയുടെ സന്തോഷം' എന്ന വിഷയത്തിൽ സലിം വേങ്ങര സംസാരിച്ചു. 'ഓർമയിലെ ഓണം' എന്ന തലക്കെട്ടിൽ റോയ് കുര്യൻ, ഷാജി തോമസ്, സോജി ജേക്കബ്, ജോർജ് എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. 'ശ്രീനാരായണ ഗുരു നവോത്ഥാന നായകൻ' എന്ന വിഷയത്തിൽ അഡ്വ. ജോസഫ് അരിമ്പൂർ പ്രഭാഷണം നടത്തി. ജാതി വ്യവസ്ഥകൾക്കും ദുരാചാരങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിച്ച ശ്രീനാരായണ ഗുരു കേരള ചരിത്രത്തിലെ നവോത്ഥാന നായകനും സാമൂഹിക പരിഷ്കര്ത്താവുമായിരുന്നെന്നും അദ്ദേഹത്തിെൻറ മഹിതമായ ജീവിതത്തിൽ നിന്ന് ഏറെ മാതൃകകൾ കേരളീയ സമൂഹത്തിന് പകർത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു. നസിറുദ്ദീൻ ഓമണ്ണിൽ അധ്യക്ഷത വഹിച്ചു.
വിടപറഞ്ഞ സ്വാമി അഗ്നിവേശ്, ജിദ്ദയിൽ അപകടത്തിൽ മരിച്ച സാമൂഹിക പ്രവർത്തകൻ എ. മൂസ എന്നിവരെ സംഗമത്തിൽ അനുസ്മരിച്ചു.ശരത് ഷാജി, ഷൗക്കത്ത് എടക്കര, തൻസീമ മൂസ തുടങ്ങിയവർ ഗാനമാലപിച്ചു. നിയാസ് യൂസുഫ് നേതൃത്വം നൽകിയ ഓൺലൈൻ ഓണ ക്വിസ് വേറിട്ട പരിപാടിയായിരുന്നു. ക്വിസിൽ ഷാജി തോമസ് ഒന്നാം സ്ഥാനം നേടി. അനീസുദ്ദീൻ ചെറുകുളമ്പ് സമാപന പ്രസംഗം നിർവഹിച്ചു. ഇഷാര ഫിർദൗസ് പ്രാർഥനാഗീതം ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.