ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ടൂർണമെൻറ് സംഘടിപ്പിച്ചു
text_fieldsബുറൈദ: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി അൽഖസീം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഖിഫ) ബലിപെരുന്നാൾ ദിനത്തിൽ ഏകദിന ഫുട്ബാൾ ടുർണമെൻറ് സംഘടിപ്പിച്ചു. അൽഖസീമിലെ നൂറോളം കളിക്കാരെ ഉൾപ്പെടുത്തി 10 ടീമുകളായി തിരിച്ചാണ് മത്സരം നടന്നത്.
ലാവോസ് മൊബൈൽസ് ഒന്നാം സമ്മാനവും പി.കെ. കാർഗോ രണ്ടാം സമ്മാനവും സ്പോൺസർ ചെയ്ത ടൂർണമെൻറിെൻറ ഉദ്ഘാടനം ഖിഫ രക്ഷാധികാരി നൂഹ് ബുറൈദ നിർവഹിച്ചു. ഇഖ്ബാൽ ബുഖൈരിയ, നൗഷാദ് ഉനൈസ, സുബൈർ ബുഖൈരിയ, റാഫി ബുറൈദ, അബ്ബാസ് പാലക്കുർഷി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഫൈനലിൽ ബുറൈദ ലയൺസും ഡിഫൻഡേഴ്സ് എഫ്.സിയും തമ്മിൽ മാറ്റുരച്ചു. നിശ്ചിത സമയത്ത് സമനിലയിലായ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. പെനാൽറ്റിയിൽ ലയൺസ് ബുറൈദ, ഡിഫൻഡേഴ്സ് എഫ്.സിയെ പരാജയപ്പെടുത്തി ചാമ്പ്യൻമാരായി. മികച്ച കളിക്കാരനായി ഇസ്മാഇൗൽ എഫ്.സിയേയും മികച്ച സ്റ്റോപ്പറായി ജലീൽ എഫ്.സിയേയും മികച്ച ഗോൾകീപ്പറായി റഈസ് ബുറൈദയേയും തിരഞ്ഞെടുത്തു.
വിജയികൾക്കുള്ള സമ്മാനങ്ങൾ ലാവോസ് മൊബൈൽസിന് വേണ്ടി അഷ്റഫ് ആഷ്ടൽ, റഹീസ് ബുറൈദ, നൗഷാദ് ഉനൈസ, നൂഹ് ബുറൈദ, സനദ് ഉനൈസ, ഇഖ്ബാൽ ബുഖൈരിയ, സുബൈർ ബുഖൈരിയ, റിയാസ് ഉനൈസ എന്നിവർ ചേർന്ന് നൽകി.
ടൂർണമെൻറിൽനിന്നും ലഭിക്കുന്ന വരുമാനം എസ്.എം.എ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മലപ്പുറം വലമ്പൂർ ഏറന്തോട് സ്വദേശി ആരിഫിെൻറ മകൻ ഇമ്രാന് നൽകാനായിരുന്നു തീരുമാനിച്ചിരുന്നത്. നിർഭാഗ്യവശാൽ ഇംമ്രാൻ സഹായത്തിന് കാത്ത് നിൽക്കാതെ മരിച്ചു.
ഈ ഫണ്ട് അർഹരായ മറ്റു രോഗികൾക്ക് വേണ്ടി വീതിച്ച് നൽകുമെന്ന് ഖിഫ പ്രസിഡൻറ് സുഹൈൽ വെള്ളിയഞ്ചേരി, സെക്രട്ടറി റഈസ് ബുറൈദ, ട്രഷറർ റാഫി ബുറൈദ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.