കെ.എം.സി.സി പെരിന്തൽമണ്ണ മണ്ഡലം പ്രവർത്തക സംഗമം സംഘടിപ്പിച്ചു
text_fieldsറിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നടപ്പാക്കുന്ന പ്രവാസി കുടുംബ സുരക്ഷ പദ്ധതി വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ സജീവമാകാൻ പെരിന്തൽമണ്ണ മണ്ഡലം പ്രവർത്തക സംഗമം തീരുമാനിച്ചു. 120 റിയാൽ നൽകി പദ്ധതിയിൽ അംഗമാകുന്നയാൾ മരിച്ചാൽ അനന്തരാവകാശികൾക്ക് 10 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയാണിത്.
മണ്ഡലം വൈസ് പ്രസിഡൻറ് ഹുസൈൻ ഏലംകുളം അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻറ് വി.കെ. റഫീഖ് ഹസൻ വെട്ടത്തൂർ ഉദ്ഘാടനം ചെയ്തു. താഴെകോട് പഞ്ചായത്ത് കെ.എം.സി.സി പ്രസിഡൻറ് ശിഹാബ് താഴേക്കോട് വിഷയം അവതരിപ്പിച്ചു.ഉമർ അമാനത്ത്, പെരിന്തൽമണ്ണ മുനിസിപ്പൽ കെ.എം.സി.സി പ്രസിഡൻറ് അബ്ദുല്ല മുസ്ലിയാർ ഖിറാഅത്ത് നിർവഹിച്ചു. കെ. മൊയ്ദു വല്ലത്തിൽ, മണ്ഡലം സെക്രട്ടറി അസ്കർ കാട്ടുങ്ങൽ, വെട്ടത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ശിഹാബ് മണ്ണാർമല, സെക്രട്ടറി സൈദാലികുട്ടി പട്ടാമ്പി, മുജീബ് കോയിസ്സൻ, പുലാമന്തോൾ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ബഷീർ കട്ടുപ്പാറ, സെക്രട്ടറി ജലീൽ, സക്കീർ താഴെകോട്, ഏലംകുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഉമർഷ ഏലംകുളം, സെക്രട്ടറി മുജീബ്, മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് റഫീഖ് റഹ്മാനി, സക്കീർ മാടാൻപാറ, വി.കെ. സൈനുൽ ആബിദ്, ഫകറുദ്ദീൻ കാപ്പ്, അമീർ താഴേക്കോട്, നൗഫൽ ഒടമല, ആലിപ്പറമ്പ് കമ്മിറ്റി പ്രസിഡൻറ് മൊയ്ദുപ്പ, പി.ടി. നൗഷാദ് വെട്ടത്തൂർ, ഹംസപ്പ കളത്തിൽ, അമീർ, വി.കെ. ഹാഷിം സൂരജ്, വാടയിൽ ശാഹുൽ ഹമീദ്, ദാവൂദ് വേങ്ങൂർ എന്നിവർ നേതൃത്വം നൽകി. മണ്ഡലം കമ്മിറ്റി ട്രഷറർ മുത്തു കട്ടുപ്പാറ സ്വാഗതവും ശിഹാബ് മടത്തൊടി മണ്ണാർമല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.